fbpx

കളത്തിങ്ങൽ പാറ എ എം എൽ പി സ്കൂളിന്റെ 108 -ാം വാർഷികവും യാത്രയയപ്പും ഫെബ്രുവരി 23 ,24, 25, 26 തിയ്യതികളിൽ നടക്കും.

തിരൂരങ്ങാടി.

പാറേക്കാവ്
കളത്തിങ്ങൽ പാറ എ എം എൽ പി സ്കൂളിന്റെ 108 -ാം വാർഷികവും യാത്രയയപ്പും ഫെബ്രുവരി 23 മുതൽ 26 ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായി നടക്കും.. 23, 25, , ദിവസങ്ങളിൽ നഴ്സറി ഫെസ്റ്റ്. അംഗൻവാടി ഫെസ്റ്റ്. സ്കൂൾ കുട്ടികളുടെ ഒപ്പന. നൃത്തനൃത്ത്യങ്ങൾ.
24 വെള്ളിയാഴ്ച. രാവിലെ 8 30ന്. 12 മണി വരെ മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടക്കും പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എ വി ആയിഷ ബീവി നിർവഹിക്കും
.അലോപ്പതി.ആയുർവേദം.ഹോമിയോ. നേത്ര പരിശോധന. ഫിസിയോതെറാപ്പി. എന്നീ വിഭാഗങ്ങളിലായി പത്തോളം ഡോക്ടർമാർ പങ്കെടുക്കും. വെള്ളിയാഴ്ച 10 മണിക്ക്. അധ്യാപകർ വിദ്യാർഥിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ പ്രവർത്തി ഉദ്ഘാടനം ഡിഡിഇ ശ്രീ .രമേഷ് കുമാർ നിർവഹിക്കും 26 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും പ്രധാന അധ്യാപകന്റെ യാത്രയയപ്പ് നടക്കും പരിപാടിയിൽ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് , വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ,സ്കൂൾ മാനേജർ , പിടിഎ, എംടിയെ, എസ് എസ് ജി, പ്രദേശത്തെ വിവിധ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങി പ്രമുഖർ പങ്കെടുക്കും. രാത്രി 7 മുതൽ 9 വരെ ഗാനമേള നടക്കും