ഓണാഘോഷംതാനാളൂരിലെകാളപ്പുട്ട് ഉത്സവംആവേശമായി





താനൂർ: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂർ ഗ്രാമ പഞ്ചായത്തുംജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും എന്റെ താനുരും ചേർന്ന്താനാളൂർ മർഹും സി.പി. പോക്കർ സാഹിബിന്റെ കണ പാടത്ത് വെച്ച്നടത്തിയകാളപ്പുട്ട് ഉത്സവംജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.6 വർഷങ്ങൾക്ക് ശേഷം താനാളൂരിൽ നടന്ന കാളപൂട്ട് കാണാൻ കുട്ടികൾ ഉൾപ്പെടെ നിരവധി നാട്ടുകാരുടെ പങ്കാളിത്വം എടുത്ത് പറയേണ്ടതായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 72 ജോഡി കന്നുകൾ പങ്കെടുത്തു.സമാപന ചടങ്ങ്സംസ്ഥാന കായിക, ന്യുന്ന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമൻ ഊലാടനം ചെയ്തു. ജനകീയകാർഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാൻഎല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.മുതിർന്ന കന്നുടമകളെ ചടങ്ങിൽ ആദരിച്ചു.മുഴുവൻ പുട്ടുകാർക്കുംമന്ത്രി ഓണപുടവ സമ്മാനിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു.തെയ്യമ്പാടി സൈതലവി,കൊളക്കാടൻ നാസർ,മുജീബ് താനാളൂർ,കെ.ബഷീർ സി.പി.കുഞ്ഞുട്ടികപ്പൂർ ഫൈസൽ .ചെമ്പൻ മാനു .എന്നിവർ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
. റിപ്പോർട്ട്
ബാപ്പു വടക്കേയിൽ
+91 93491 88855