കക്കാട് മേൽപ്പാലത്തിൽ ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുന്നു

കക്കാട്.കക്കാട് മേൽപ്പാലത്തിൽ ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. ഒരേ സമയത്ത് രണ്ടുമൂന്നു ബസ്സുകൾ ആണ് മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം മേൽപ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പ്രയാസകരമാണ്.മേൽപ്പാലം തുറന്ന് ഉടനെ പാലത്തിന്മേൽ അനധികൃത പാർക്കിംഗ് അശാസ്ത്രീയമായ ഡിവൈഡർ ഉൾപ്പെടെ ഉണ്ടായത് കാരണം ഇവിടെ നിരവധി അപകടങ്ങളും ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അശാസ്ത്രീയമായ ഡിവൈഡർ എടുത്തു മാറ്റി അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കുമെന്ന് പറഞ്ഞിരുന്നു.ഇന്ന് ഉച്ചക്ക് പാലത്തിൻമേൽ അനധികൃത പാർക്കിംഗ് നിരോധിച്ച കൊണ്ടുള്ള സ്റ്റിക്കർ പതിച്ചിരുന്നു. എന്നിട്ടും ഏറെ തിരക്കുള്ള വൈകുന്നേര സമയങ്ങളിൽ പോലും പാലത്തിന്മേൽ രണ്ട് ബസ്സുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യുകയാണ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇