കക്കാട് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ്, ലോഫ്‌ളോര്‍ ഫെയര്‍ സ്റ്റേജ് സ്റ്റോപ്പ് പുന:സ്ഥാപിക്കണം

തിരൂരങ്ങാടി: ദേശീയ പാതയില്‍ കക്കാട് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ്, ലോഫ്‌ളോര്‍ ബസ്സുകള്‍ക്കുണ്ടായിരുന്ന ഫെയര്‍ സ്റ്റേജ് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍കല്ലുങ്ങല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ഇ.പി ബാവ എന്നിവര്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ ബിജുപ്രഭാകറിനു നിവേദനം നല്‍കി. നിരവധി പേര്‍ യാത്രക്ക് ആശ്രയിക്കുന്ന കക്കാട് നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പ് ആണ് സമീപകാലത്ത് എടുത്തുകളഞ്ഞത്. പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍, താലൂക്ക് ആസ്ഥാനം.പിഎസ്എംഒ കോളജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന കവാടമാണ് കക്കാട്. അന്വേഷണ റിപ്പോര്‍ട്ട് തേടി നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ ബിജുപ്രഭാകര്‍ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

,,,,,,,ദേശീയ പാതയില്‍ കക്കാട് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ്, ലോഫ്‌ളോര്‍ ബസ്സുകള്‍ക്കുണ്ടായിരുന്ന ഫെയര്‍ സ്റ്റേജ് സ്റ്റോപ്പ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍കല്ലുങ്ങല്‍, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ ബിജുപ്രഭാകറിനു നിവേദനം നല്‍കുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ സമീപം