കക്കാട് ജംഗ്ഷനിലെ അശാസ്ത്രീയ ഡിവൈഡർ സംവിധാനം മാറ്റണം: യൂത്ത് ലീഗ്

കക്കാട്: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കക്കാട് ജംഗ്ഷനിൽ പുതിയ ഓവർ പാസ് തുറന്നതിന് ശേഷം സ്ഥാപിച്ച ഡിവൈഡറുകൾ വാഹനപകടങ്ങൾക്ക് കാരണമാകുന്നു. വിവിധ ദിശകളിലേക്ക് പോകുന്ന വാഹനങ്ങളെ വേർതിരിക്കാൻ സ്ഥാപിച്ച അഞ്ചടിയോളം ഉയരമുള്ള കോണ്ക്രീറ്റ് ബാരിക്കെടുകളാണ് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുന്നതിനാൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. പല ദിവസങ്ങളിലും ഇത്തരം അപകടങ്ങൾ ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കത്തിനും കയ്യാങ്കളിക്കും ഇടവരുകയാണ് . ബാരിക്കേടുകളുടെ ഉയരം കുറക്കുകയോ അല്ലങ്കിൽ റിബ്ബണും സ്റ്റിക്കും കെട്ടി വേർതിരിക്കുകയോ ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എംഎൽഎ ക്ക് നിവേദനം നല്കാനും നിർമ്മാണ കമ്പനിയായ കെ എൻ ആർ സി അധികൃതരേ നേരിട്ട് കാണാനും കക്കാട് വെച്ച് നടന്ന യൂത്ത് ലീഗ് ഗ്രാമയാത്ര യോഗം തീരുമാനിച്ചു. മണ്ഡലം യൂത്ത് ലീഗ് ഗ്രമായാത്രക്ക് കക്കാട് ഡിവിഷൻ 22, 12 എന്നീ ഡിവിഷൻ കമ്മറ്റികൾ നൽകിയ സ്വീകരണ യോഗം മുനിസിപ്പൽ ലീഗ് സെക്രട്ടറി എം അബ്ദുർറഹ്മാൻ കുട്ടി ഉൽഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ യൂ എ റസാഖ്, ജാഥ സ്ഥിരാംഗങ്ങളായ അനീസ് കൂരിയാടൻ, കെ മുഈനുൽ ഇസ്‌ലാം, ഉസ്മാൻ കാച്ചടി, അയൂബ് തലാപ്പിൽ, സി എച് അബൂബക്കർ സിദ്ദിഖ്, അഫ്‌സൽ വി പി , ഒ ഷൗക്കത്ത് മാസ്റ്റർ, സാദിഖ് ഒള്ളക്കൻ, ജാഫർ കുന്നത്തേരി, ഷമീം പി കെ, ശബാബ് സി, അസ്ഹറുദ്ധീൻ പി കെ, ജൈസൽ എം കെ, ജാഫർ കൊയപ്പ, സലീം വടക്കൻ, സന്തോഷ് കരുമ്പിൽ, ആഷിഖ് പി ടി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇