കക്കാട് ജി.എം.യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

.കക്കാട്: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ 1997-98 ഏഴാം ക്ലാസ് സി. ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കാല്‍നൂറ്റാണ്ട് മുമ്പത്തെ ഓര്‍മകള്‍ അയവിറക്കിയ കൂട്ടുകാര്‍ അധ്യാപകരെ ആദരിച്ചു. നഗരസഭ വികസന ചെയര്‍മാനും അലുംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തൂമ്പില്‍, അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍ മാസ്റ്റര്‍, എം.ടി അയ്യൂബ് മാസ്റ്റര്‍, കെ മുഈനുല്‍ ഇസ്‌ലാം. കെ. ചാത്തന്‍ മാസ്റ്റര്‍, കെ അബ്ദുറസാഖ് മാസ്റ്റര്‍, പി,കെ ശരീഫ് മാസ്റ്റര്‍, ബവീഷ് കാളങ്ങാട്ട്. എം.പി. രജേഷ് സി.പി മന്‍സൂര്‍, എ.പി സുബീഷ്. പി.സി അവിനാഷ്, സദാനന്ദന്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും സമ്മാനദാനവും നടന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇