കെ സ്‌റ്റോര്‍ ക്രമക്കേട്:മുസ്്‌ലിം യൂത്ത്‌ലീഗ് പരാതി നല്‍കി


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചെമ്മാട്: തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളില്‍ കെ സ്‌റ്റോര്‍ അനുവദിച്ചതിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി. മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി പ്രമേദിനാണ് നിവേദനം നല്‍കിയത്. സി.പി.എം പ്രവര്‍ത്തകരായ റേഷന്‍ കട ഉടമകളെ നോക്കി കെ സ്‌റ്റോര്‍ അനുവദിച്ചതിനെതിരെയും ജനപ്രതിനിധികളെ അവഗണിച്ചതിനെതിരെയുമാണ് കമ്മിറ്റി പരാതി നല്‍കിയത്.
മൂന്ന് എം.എല്‍.എമാരെ വിവരം അറിയിക്കുന്നതില്‍ വീഴ്ച്ച പറ്റിയതായും ആവശ്യക്കാരായ എല്ലാ റേഷന്‍ ഉടമകള്‍ക്കും കെ സ്റ്റോര്‍ അനുവദിക്കാമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എം.എല്‍.എമാരുടെ സൗകര്യം കൂടി പരിഗണിച്ചും ചര്‍ച്ച നടത്തിയും മാത്രമേ കെ സ്റ്റോറിന്റെ നടപടികള്‍ പൂര്‍ത്തിയാക്കൂ എന്നും ഓഫീസറുമായി ചര്‍ച്ച നടത്തിയ യൂത്ത്‌ലീഗ് ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.
റേഷനിങ് ഇന്‍സ്പെക്ടര്‍ ബിന്‍ദിയ ചിലരെ മാത്രം ടാര്‍ജറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നതായുള്ള പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഓഫീസര്‍ അറിയിച്ചു. ചര്‍ച്ചയില്‍ ജാഫര്‍ കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട്, എം.പി അസ്്‌ലം എന്നിവരും പങ്കെടുത്തു.