fbpx

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലത്തിലെ പള്ളിപ്പടിയിൽ AlYF ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലത്തിലെ പള്ളിപ്പടിയിൽ AlYF ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ മണ്ഡലത്തിനകത്ത് NATURE IS OUR FUTURE ക്യാമ്പെയ്ന് തുടക്കമായി.

AlYF തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി വിവേക്.എം,AlYF നേതാക്കളായ ശാഫി വി.പി, മനാഫ് ചെമ്മലപ്പാറ, റഹീം കുട്ടശ്ശേരി, CPI ബ്രാഞ്ച് സെക്രട്ടറി ശംസുദ്ധീൻ തോട്ടത്തിൽ, CPI ലോക്കൽ കമ്മിറ്റി അംഗം രാജേഷ് ചോനാത്ത് തുടങ്ങിയവർ സന്നിഹിതരായി

കഴിഞ്ഞ വർഷം ജൂൺ 5 ന് എ.ഐ.വൈ.എഫ് യൂണിറ്റ് പ്രസിഡന്റ് റഹീം കുട്ടശ്ശേരി പള്ളിപ്പടിയിൽ നട്ട വൃക്ഷ തൈ ഇന്നും കരുത്തോടെ നിൽക്കുന്നു.

പരിസ്ഥിതി ദിനത്തിൽ തൈകൾ നടൽ മാത്രമല്ല പരിപാലനവും കൂടി കടമയാണെന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ചിത്രം.