ജൂലൈ 5 ബേപ്പൂർ സുൽത്താൻ ഓർമ്മദിനം

ജനനം : 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കംമരണം : 5 ജൂലൈ 1994 ബേപ്പൂര്‍, കോഴിക്കോട്ഭാര്യ : ഫാബി ബഷീര്‍അപരനാമം : ബേപ്പൂര്‍ സുല്‍ത്താന്‍ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് അക്ഷരങ്ങളുടെ സുൽത്താൻ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും വർണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ്‌ ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെ കുറിച്ച് മലയാളസഹിത്യലോകവും, മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു . എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും ,കഥകളും നിലകൊള്ളുന്നു എന്നതാണ് അദേഹത്തിന്റെ വൈശിഷ്ട്യം

തയ്യാറാക്കിയത്

ബാപ്പു വടക്കയിൽ

+91 93491 88855

Comments are closed.