മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കണം-കെ.യു.ഡബ്ലിയു.ജെ

മലപ്പുറം: മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും ഇ.പി.എഫ് പെന്‍ഷന്റെ ഹയര്‍ ഓപ്ഷന്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും കെ.യു.ഡബ്ലിയു.ജെ ജില്ലാ ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.വിരമിച്ചാല്‍ അടുത്തമാസം മുതല്‍ തന്നെ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും യോഗം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി.രാജീവ് റിപ്പോര്‍ട്ടും ട്രഷറര്‍ വി.വി.അബ്ദുള്‍ റഹൂഫ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗീതു തമ്പി, കെ.പി.ഒ റഹ്മത്തുള്ള, സുരേഷ് കുമാര്‍, വി.പി.നിസാര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മുജീബ് പുള്ളിച്ചോല നന്ദിപറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇