*ശാസ്ത്രീയ രീതിയിലുള്ള മാലിന്യനിർമാർജ്ജനത്തിനായി സംയുക്ത സമിതി താനൂർ ഹാർബർ സന്ദർശിച്ചു

*താനൂർ: ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജ്ജനത്തിനായി താനൂർ ഹാർബർ സന്ദർശിച്ചു. നഗരസഭ അധികൃതർ, ശുചിത്വ മിഷൻ, ഫിഷറീസ്, വില്ലേജ് തല ഫിഷറീസ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ നേരിടുന്ന ജൈവ അജൈവ മാലിന്യ നിർമാർജ്ജന പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഇതിന് ശാശ്വത പരിഹാരത്തിനായി പദ്ധതികൾ തയ്യാറാക്കുന്നതിന് കലക്ടർ, നഗരസഭ, എഫ്.എം.സി, ഫിഷറീസ്, ഹാർബർ എൻജിനീയറിങ്  വകുപ്പ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് കലക്ടറേറ്റിൽ യോഗം വിളിച്ചു ചേർക്കുവാൻ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ദീൻ, ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ, സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞ അനുലക്ഷ്മി, ശുചിത്വ മിഷൻ അംഗങ്ങളായ ഇ. കമറുദ്ദീൻ, ശങ്കരനാരായണൻ,  ഫിഷറീസ് എ.ഡി രാജേഷ്, കൗൺസിലർ മുസ്തഫ, ഹംസക്കോയ തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇