20ൽ പരം കമ്പനികൾ :1000ത്തിൽ അധികം ഒഴിവുകൾ : പ്രതീക്ഷ ജോബ് ഫെയർ നാളെ
തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതീക്ഷ -2022′ ജോബ് ഫെയര്‍ നാളെ (നവംബര്‍ 11 ). ചെമ്പുക്കാവിലുള്ള ജവഹര്‍ ബാലഭവനില്‍ നടക്കുന്ന ജോബ് ഫെയര്‍ തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ് ഉദ്ഘാടനം ചെയ്യും.സ്വകാര്യമേഖലയിലെ 20ല്‍ അധികം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള എല്ലാവർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാം. ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ കൊണ്ടുവരേണ്ടതാണ്. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, കൗൺസിലർ റെജി ജോയ് , ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശിവദാസൻ എം, എംപ്ലോയ്മെന്റ് ഓഫീസർ ( VG ) ഹംസ വി. എം, എംപ്ലോയ്മെന്റ് ഓഫീസർ (PL) ബിജു, ടി.ജി, എംപ്ലോയ്മെന്റ് ഓഫീസർ (SE), ശശികുമാർ എൻ. ബി എന്നിവർ പങ്കെടുക്കും.