ജീലാനി ജൽസ ആരംഭിച്ചു

താനൂർ:ശൈഖ് ജീലാനി തങ്ങളുടെ 857ാം ആണ്ടിൻ്റെ ഭാഗമായി മൂച്ചിക്കൽ അറബി തങ്ങൾ മഖാമിൽ നടക്കുന്ന ജീലാനി ജൽസക്ക് തുടക്കമായി.ആറു ദിവസങ്ങളിലായി നടക്കുന്ന പരിപാടി നവംബർ 1ന് നടക്കുന്ന ഖുതുബിയ്യത്ത് മജ്ലി സോടെ സമാപിക്കും. പരിപാടിക്ക് തുടക്കം കുറിച്ച് ഇന്നലെ നടന്ന പതാക ഉയർത്തൽ ചടങ്ങിന് സ്വാഗത സംഘം ചെയർമാർ സിപി ബാവ ഹാജി തെയ്യാല നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു.അബ്ദു സലാം ബാഖവി, ഹംസ ഫാളിലി ഓലപ്പീടിക, . സൂപ്പി ക്കുട്ടി സഖാഫി, പി.കെ എം സഖാഫി പുത്തൻ തെരുസൈതലവി ചെറിയേരി, ഖാദർ ഹാജി എന്നിവർ സംബന്ധിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
താനൂർ മൂച്ചിക്കൽ അറബി തങ്ങൾ മഖാമിൽ നടക്കുന്ന ജീലാനി ജൽസക്ക് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാർ സി.പി.ബാവ ഹാജി തെയ്യാല പതാക ഉയർത്തുന്നു