ജില്ലാതലപ്രബന്ധ മൽസരം ജീഷിതയുംനന്ദനയുംവിജയികൾ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മലപ്പുറം: ജില്ലയിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി താനൂർ ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന
ജില്ലാ തല ചരിത്ര പ്രബന്ധ രചന മത്സരത്തിൽ
തിരൂർ ജി ബി എച്ച് എസ് എസിലെ ടി.വി ജിഷിത ഒന്നാം സ്ഥാനവും കൊട്ടപ്പുറം ഗവ എച്ച് എസ് എസിലെ കെ.നന്ദന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
താനൂർ ദേവധാർ ജി എച്ച് എസ് എസിലെ വി.പി. ഒ ഹുദക്കാണ് മൂന്നാം സ്ഥാനം.
പ്രാദേശിക ചരിത്ര രചനയുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ആയിരുന്നു മൽസരം .
വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും
കായിക , ന്യുന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിച്ചു.
ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകനായ ഗോപാൽ കൃഷ്ണ ദേവ്ധറിന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്
ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി
ചരിത്ര പ്രബന്ധ രചനാ മൽസരം സംഘടിപ്പിച്ചത്.
തുഞ്ചത്തെഴുഛൻ മലയാള സർവ്വകലാശാല പ്രാദേശിക ചരിത്ര പഠന വിഭാഗത്തിന്റെയും
താനുർ ഗവ.കോളെജ് മലയാള വിഭാഗത്തിന്റെയും
സഹകരണത്തോടെ നടത്തിയ മത്സരത്തിൽ
ജില്ലയിലെ
വിവിധ ഹയർസെക്കൻഡറി
സ്കുളുകളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു.