ജിദ്ദ നവോദയയുടെ ധനസഹായ തുക കൈമാറി

താനൂർസൗദി അറേബ്യയിലെ യാൻബുവിൽ നിന്ന്‌ മക്കയിലേക്കുള്ള യാത്രയ്ക്കിടയിലെ വാഹനാപകടത്തിൽ മരിച്ച ഒഴൂർ സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ കുടുംബത്തിനുള്ള ജിദ്ദ നവോദയയുടെ ധനസഹായം കൈമാറി. ജിദ്ദ നവോദയ യാൻബു ഏരിയയിലെ ആർസി യൂണിറ്റംഗമായിരുന്നു മുഹമ്മദ് ഇസ്മായിൽ. ഏപ്രിൽ 11നായിരുന്നു അപകടം സംഭവിച്ചത്. ജിദ്ദാ നവോദയ കേന്ദ്രകമ്മറ്റിയുടെ അംഗമായിരിക്കെ മരണമടയുന്ന അംഗത്തിനുള്ള കുടുംബസുരക്ഷാ ഫണ്ടും, യാൻബു ഏരിയാ കമ്മറ്റി അംഗങ്ങൾ സമാഹരിച്ച തുകയും ചേർത്തുള്ള ധനസഹായമാണ് ഒഴൂർ ഹാജിപ്പടിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ ധനസഹായം നൽകി. ഇസ്മായിലിന്റെ ബാപ്പ പേവുംകാട്ടിൽ മുഹമ്മദ് തുക ഏറ്റുവാങ്ങി. സിപിഐ എം താനൂർ ഏരിയാ സെക്രട്ടറി സമദ്‌ താനാളൂർ, ഏരിയാ കമ്മറ്റി അംഗം അഷ്‌കർ കോറാട്, കെടിഎസ് ബാബു, പ്രവാസിസംഘം ഏരിയാ സെക്രട്ടറി കെ ടി രാധാകൃഷ്ണൻ, ബാലകൃഷ്ണൻ ചുള്ളിയത്ത്‌, കെ എസ് കരീം, ജിദ്ദ നവോദയ യാൻബു ഏരിയാ കമ്മറ്റി പ്രസിഡന്റ്‌ വിനയയൻ പാലത്തിങ്ങൽ, എ പി സാക്കിർ, ഷൗഫർ വണ്ടൂർ, ഇദ് രീസ്‌ തോട്ടത്തിൽ, മുജീബ്‌ ബാനു, ഷാഹിദ്‌ തുടങ്ങിയവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇