ജെ.സി.ഐ തിരൂരങ്ങാടിക്ക് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.തിരുരങ്ങാടി : ജെ. സി. ഐ. തിരൂരങ്ങാടിയുടെ 2024 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

ജെ.സി.ഐ തിരൂരങ്ങാടിക്ക് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.തിരുരങ്ങാടി : ജെ. സി. ഐ. തിരൂരങ്ങാടിയുടെ 2024 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു.നിലവിലെ പ്രസിഡണ്ട് ഇർഷാദ് റാഫിയുടെ അധ്യക്ഷതയിൽ ചെമ്മാട് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റത്. ചടങ്ങിൽ ജില്ലാ സബ് ജഡ്ജി സാബിർ ഇബ്രാഹിം മുഖ്യാതിഥിയായി പങ്കെടുത്തു. ജെ.സി.ഐ. മേഖല പ്രസിഡൻ്റ് ജെ.സി. രാകേഷ് നായർ, മേഖല വൈസ് പ്രസിഡൻ്റ് ബഷീർ സി.കെ,.പ്രോഗ്രാം ഡയറക്ടർ അഫ്സൽ വിസാർഡ്, ഉള്ളാട്ട് ഇസു ഇസ്മായിൽ, മുൻ പ്രസിഡൻ്റ് ശഹീദ് ഗ്രാമ്പൂ എന്നിവർ സംസാരിച്ചു. മുസ്ഥഫ തുടിശ്ശേരി പ്രസിഡണ്ടും ഇസ്ഹാഖ് ചെറുമുക്ക് ജനറൽ സിക്രട്ടറിയായും സീനത്ത് നൗഫൽ പുളിക്കലകത്ത് ട്രഷറ റായും സ്ഥാനമേറ്റു.ജെ.സി.ഐ.ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ അവാർഡിന് ചെമ്മാട് ആമിയ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സൽമാൻ ഫാരിസിനും ടോബിപ്പ് അവാർഡ് ചെമ്മാട് അറഫ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഇസ്മായിൽ എന്ന ബാപ്പുവിനും നൽകി.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇