‘കർണാടക ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കും, കേരളത്തിലും ഉണ്ടാകും’: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം*: വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുളള തിരിച്ചടിയാണ് കർണാടകയിലെ ഫലസൂചനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കും. കേരളത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.’ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ കോൺഗ്രസിന് സാധിച്ചു. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് ഇതിലൂടെ തെളിഞ്ഞു. 2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് കർണാടകയിലെ ഈ വിജയം. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വരും,’പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ലെന്ന സന്ദേശമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് കോൺഗ്രസ് എം പി കെ മുരളീധരനും പറഞ്ഞു. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയാണ് അനിവാര്യം എന്ന് ഇതോടെ തെളിഞ്ഞെു. കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെയാണ്. ബിജെപി തകർന്നടിഞ്ഞു. മോദി വിചാരിച്ചാൽ എന്തും നടക്കും എന്നത് വെറുതെ ആണെന്ന് മനസിലായില്ലേയെന്നും കെ മുരളീധരൻ ചോദിച്ചു.രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ ക്രൗഡ് പുള്ളർ. ഗുജറാത്ത് കഴിഞ്ഞാൽ മോദി ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് കർണ്ണാടകയിലാണ്. അവിടെ ഇതാണ് സ്ഥിതിയെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം ഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടില്ല. ആദ്യം മുന്നിൽ നിന്നവർ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇