പശ്ചിമേഷ്യയിൽ നീളുന്ന പ്രതിസന്ധിലോകത്ത് സമാധാനം പുലരേണ്ടത് മാനവരാശിക്ക് അനിവാര്യമാണ്

.മതങ്ങൾ തമ്മിലോ അറബ് ഇസ്രായേൽ വംശങ്ങൾ തമ്മിലോ നടക്കുന്ന സംഘർഷങ്ങൾ എന്നതിലുപരി രണ്ട് മനുഷ്യ വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമായാണ് ഫലസ്തീൻ പ്രശ്നത്തെ നോക്കിക്കാണേണ്ടത്.ആയുധബലത്തിനും സൈനികശേഷിക്കും അതീതമായൊരു രാഷ്ട്രീയ പരിഹാരമാണ് പശ്ചിമേഷ്യ തേടുന്നത്.സംഘട്ടനങ്ങൾ അവസാനിപ്പിക്കാനും യുദ്ധം തകർത്ത മനുഷ്യരുടെ ജീവിതങ്ങൾ പുനർനിർമ്മിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും കൂട്ടായ പരിശ്രമങ്ങളും ആവശ്യമാണ്. അതോടൊപ്പം, യുദ്ധത്തിൽ പക്ഷം ചേർന്ന് പരസ്പരം തർക്കിച്ചും കുറ്റപ്പെടുത്തിയും വിദ്വേഷ പ്രചാരണത്തിന് വേദിയാക്കിയും മുതലെടുക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുമുണ്ട്.പശ്ചിമേഷ്യയിലെ നീളുന്ന പ്രതിസന്ധി എന്ന വിഷയത്തിൽ എം ഇ എസ് സംസ്ഥാന കമ്മിറ്റി 16/10/23 ന് തിങ്കളാഴ്ച ഉച്ചക്ക് 2.30 മണിക്ക് തിരൂർ നടുവിലങ്ങാടി ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ നടത്തുന്നു. സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ വിഷയാവതരണം നടത്തും. കെ ടി കുഞ്ഞിക്കണ്ണൻ (CPIM), ഡോക്ടർ വിൻസെന്റ് പി ജെ (ചരിത്രകാരൻ )തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.വാർത്ത സമ്മേളനത്തിൽ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ, സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ, എം ഇ എസ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, ജില്ലാ സെക്രട്ടറി സി കെ. ഉമ്മർ ഗുരുക്കൾ, എം ഇ എസ് തിരൂർ താലൂക്ക് പ്രസിഡന്റ് തെയ്യമ്പാട്ടിൽ നിൻ തുടങ്ങിയവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇