ഫലസ്തീന് നേരെ ഇസ്രാഈൽ ആക്രമണംഇന്ത്യയുടെ സമീപനം ലജ്ജാകരം. ഇ.ടി. മുഹമ്മദ് ബഷീർ എം.പി

.തിരൂരങ്ങാടി: ഫലസ്തീൻ ജനതക്കു നേരെ ഇസ്രാഈൽ നടത്തിയ ക്രൂരമായ അക്രമത്തിൽ ഇന്ത്യയുടെ സമീപനം ലജ്ജാകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.ലോക മനസാക്ഷി തന്നെ എതിർക്കേണ്ട സംഭവങ്ങളാണ് അവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്. മരിച്ച് വീഴുന്ന നിരപരാധികളുടെ കാര്യം ഓർത്തെങ്കിലും ഒരു പുനർചിന്തനം ഇന്ത്യ നടത്തേണ്ടതായിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിച്ച് ഇസ്രാഈലിനും അമേരിക്കക്കും സ്തുതി കീർത്തനം പാടുകയാണ് ഇന്ത്യ.പിറന്ന നാട്ടിൽ പോലും ജീവിക്കാൻ സമ്മതിക്കാതെ ഫലസ്തീനികളെ ക്രൂരമായി ആട്ടിയോടിക്കുന്നതിന് ഇന്ത്യ ഇന്ന് ഇസ്രാഈലിന്റെയും അമേരിക്കയുടെയും കൂടെ നിൽക്കുന്ന ഘട്ടത്തിൽ ഓർത്ത് പോവുന്നത് ഈ നാടിന്റെ കഴിഞ്ഞ കാല നിലപാടുകളാണ്. ഫലസ്തീൻ എന്ന രാജ്യത്തെ ലോകത്ത് ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകത്വ സ്ഥാനത്ത് നിൽക്കുന്ന അവസരത്തിൽ ഇന്ത്യ എടുത്ത നിലപാടുകൾക്ക് വിരുദ്ധമാണ് ഇപ്പോൾ എടുത്തിട്ടുള്ള നിലപാടുകൾ . ഇന്ത്യ ഒരിക്കലും ആക്രമകാരികളുടെ കൂടെ നിന്നിട്ടില്ല. ആരാണോ അക്രമത്തിനിരയാവുന്നത് അവർക്ക് വേണ്ടിയാണ് ഇന്ത്യ നില നിന്നത്. നെഹ്റുവിന്റെ കാലത്തും ഇന്ദിരാഗാന്ധിയുടെ കാലത്തും നാമിത് കണ്ടതാണ്. ഇന്ദിരാ ഗാന്ധിയെ യാസർ അറഫാത്ത് വിളിച്ചിരുന്നത് എന്റെ പെങ്ങൾ എന്നായിരുന്നു. ആ നില മാറി . ഫലസ്തീനിൽ ക്രൂരമായ നരഹത്യ അഴിച്ച് വിടുന്നവരുടെ കൂടെ ഇന്ത്യ മാറിയിരിക്കുന്നുവെന്നത് വളരെ ഖേദകരമാണെന്നും ഇ.ടി. പറഞ്ഞു.ഇസ്രാഈലുമായും അവരെ തീറ്റിപോറ്റുന്ന അമേരിക്കയുമായും നരേന്ദ്രമോഡി ഉണ്ടാക്കിയ ബാന്ധവത്തിന്റെ ഏറ്റവും നിർലജ്ജമായ സംഗതിയാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യ ഇസ്രാഈ ലെന്ന വേട്ടക്കാരന്റെ കൂടെ നിൽക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നു. ഇന്ത്യ ഇസ്രാഈലുമായി ധാരാളം പുതിയ ഉടമ്പടികൾ ഉണ്ടാക്കിയിരിക്കുന്നു. 25 ൽ കൂടുതൽ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പാർലിമെന്റിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടുണ്ട്.ഗാസയിലെ സംഭവ വികാസങ്ങളെ സംബന്ധിച്ച് അമേരിക്കയുടെ പിന്തുണയോടെ ഇസ്രാഈൽ നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ച് ലോക മനസാക്ഷി ഉണരേണ്ടിയിരിക്കുന്നു. ലോക സമാധാനത്തിന് അഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഈ കാര്യത്തിൽ സജീവമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. യു .എൻ . ഈ രക്തചൊരിച്ചിൽ അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹവും ഇതിനെതിരെ മുന്നോട്ട് വരണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.അഭിമുഖം നടത്തിയത്:അഷ്റഫ് കളത്തിങ്ങൽ പാറ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇