.ഇസ്‌ലാഹ് ആർട്സ് ഫെസ്റ്റിനു സമാപ്തിതാനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് ആർട്സ് ഫെസ്റ്റ് കവലേറിയ 2023 നു പ്രൗഢമായ സമാപ്തി

. മുന്നൂറോളം മത്സരങ്ങളിലായി മുന്നൂറ്റി മുപ്പത് വിദ്യാർത്ഥികൾ മാറ്റുരച്ച ഫെസ്റ്റിന് വ്യാഴാഴ്ച നടന്ന സമാപന സംഗമത്തോടെയാണ് തിരശ്ശീല വീണത്. സമാപന ചടങ്ങ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ. ടി മുഹമ്മദ് ബശീർ എം. പി സാഹിബ് മുഖ്യാതിഥിയായി. ചടങ്ങിൽ ഫെസ്റ്റിൽ ജേതാക്കളായ ബാസെ ബ്യൂസിഫാലസ്, യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാരായ ഗാസെ ബഹ് റൂസ്, നാസെ ബയാസിദ്, പർവാസെ കറാക്കിസ് ടീമുകൾക്കുള്ള കിരീടങ്ങൾ തങ്ങൾ വിതരണം ചെയ്തു. താനൂർ നഗര സഭാ ചെയർമാൻ പി. പി ശംസുദ്ധീൻ, താനൂർ മണ്ഡലം മുസ്ലിംലീഗ് ജ. സെക്രട്ടറി എം. പി അഷ്റഫ്, കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് അബ്ദുസ്സമദ് ഫൈസി മക്കരപ്പറമ്പ്, വൈസ് പ്രിൻസിപ്പാൾ ഡോ. ഇസ്മാഈൽ ഹുദവി ചെമ്മലശ്ശേരി, അസ്‌ലഹി നൗഫൽ ഹുദവി കൊണ്ടോട്ടി, സ്വാദിഖലി ഹുദവി താനൂർ, സഫീർ ഹുദവി കരിപ്പൂർ, സ്വാലിഹ് കടമേരി, വാജിദ് കൊടിഞ്ഞി, നിഹാദ് കക്കാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.കാമ്പസ് ടോപ്പറായി മൂന്നാം ക്ലാസ് വിദ്യാർഥി അമീൻ മുഹമ്മദ് ടി.പി തെരഞ്ഞെടുക്കപ്പെട്ടു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇