ഇസ്‌ലാഹുല്‍ ഉലൂം നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം




ഇസ്‌ലാഹുല്‍ ഉലൂം നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം വൈജ്ഞാനിക ഗേഹങ്ങള്‍ കരുത്തുപകരുക-സ്വാദിഖലി ശിഹാബ് തങ്ങള്‍താനൂര്‍: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇസ്‌ലാഹുല്‍ ഉലൂം നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രഖ്യാപനം കോളേജ് കാമ്പസില്‍ നടന്ന പൊതു സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. നൂറാം വാര്‍ഷികാഘോഷം ‘ജ്ഞാനോത്ഥാനത്തിന്റെ നൂറുവര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെ നടക്കുമെന്ന് തങ്ങള്‍ പ്രഖ്യാപിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും തങ്ങള്‍ നടത്തി. ലോകത്തിന്റെ മുന്നേറ്റം വിജ്ഞാനത്തിലൂടെയാണെന്നും വൈജ്ഞാനിക ഗേഹങ്ങള്‍ക്ക് കരുത്തു പകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തങ്ങള്‍ പറഞ്ഞു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. കോറാട് സെയ്താലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സി.എം അബ്ദുസ്സമദ് ഫൈസി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, ഹാജി യു. മുഹമ്മദ് ശാഫി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍ പ്രസംഗിച്ചു.സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എന്‍.എസ് തങ്ങള്‍ കണ്ണന്തളി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ താനാളൂര്‍, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ.എന്‍.സി തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, അഡ്വ. പി.പി ആരിഫ്, ടി.വി കോയട്ടി, ഒ.പി അലി മാസ്റ്റര്‍ പകര, ഹംസ ഹാജി മൂന്നിയൂര്‍, നൂഹ് കരിങ്കപ്പാറ, എം.പി അഷ്‌റഫ്, ഖാലിദ് ഹാജി ഓമച്ചപ്പുഴ, ടി.പി ഖാലിദ് കുട്ടി, എം.പി ഹംസക്കോയ, അബ്ദുറശീദ് ഫൈസി, ഫൈസല്‍ അഷ്‌റഫി തുടങ്ങിയവര്‍ സംബന്ധിച്ചു.സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ സ്വാഗതവും ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി നന്ദിയും പറഞ്ഞു.:1-ഇസ്‌ലാഹുല്‍ ഉലൂം നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.2- ലോഗോ പ്രകാശനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു.3-പ്രഖ്യാപന സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം സംസാരിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇