ലഹരിക്കെതിരെ ഇരുമ്പുചോല എ യു പി സ്കൾ വിദ്യാർഥികളുടെ തെരുവ് നാടകം ശ്രദ്ധേയമായി

എ ആർ നഗർ: ലഹരിക്കടിമപ്പെട്ട് കുടുംബം തന്നെ ശിഥിലമാകുന്ന നേർക്കാഴ്ച്ച വരച്ചുകാട്ടി ഇരുമ്പുചോല എ യു പി സ്കൂളിലെ കുട്ടികൾ ഒരുക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്.ജോലിയെടുത്ത് കിട്ടുന്ന പണം കൊണ്ട് മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലെത്തിയുണ്ടാക്കുന്ന പുകിലും അച്ഛനെ മകൻ ചോദ്യം ചെയ്തതും രോഗശയ്യയിലായതുo, ഒടുവിൽ ലഹരി മുക്തി നേടി നല്ല ജീവിതം നയിക്കുന്നതുമായിരുന്നു കഥാസാരം.നഴ്സറി വിദ്യാർഥികളുടെ റാലിയും, കൊളാഷ് മത്സരവും സംഘടിപ്പിച്ചു. എ. സുഹ്റ ടീച്ചർലഹരി വിരുദ്ധ പ്രതിജ്ഞയും കെ.എം ഹമീദ് ബോധവത്കര സന്ദേശവും കൈമാറി. തെരുവ് നാടകത്തിന് അധ്യാപക വിദ്യാർഥിനികളായ യു .പി നിഹാല, എ.സി. ഫസീല, കെ.എംതസ് ലിയ, കെ.സനൂജ, സി.പി ഫാത്തിമ ഫിദ എന്നിവർ നേതൃത്വം നല്കി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇