ഇരുമ്പുചോല എ യു പി സ്കൂളിൽ ബോധവത്കരണ അസംബ്ലിയും ഡ്രൈഡേ ആചരണവും നടത്തി

എ ആർ നഗർ: പകർച്ച പനി പടർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും നിർദ്ദേശത്തെ തുടർന്ന് ഇരുമ്പുചോല എ യു പി സ്കൂളിൽ ബോധവത്കരണ അസംബ്ലിയും ഡ്രൈഡേ ആചരണവും നടത്തി.എച്ച്എം ഇൻ ചാർജ് ജി.സുഹ്റാബി ഉദ്ഘാടനം ചെയ്തു.പി.അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, സി. നജീബ്, എ.സുഹ്റ, പി.ഇ നൗഷാദ്, സി.അർഷാദ് എന്നിവർ സംസാരിച്ചു. ഡ്രൈഡേ ആചരണത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു. കൊതുക് വളരാനിടയാകുന്ന ഉറവിടങ്ങൾ നശിപ്പിച്ചു. ഇർഷാദ് പാക്കട, ശമീം നിയാസ്,, അധ്യാപക വിദ്യാർഥിനികളായ യു .പി നിഹാല, ഫസീല ഇർഷാദ്, സനൂജ, തുടങ്ങിയവർ നേതൃത്വം നൽകി. വീടുകളിൽ ആഴ്ച്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കാൻ നിർദ്ദേശവും നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇