fbpx

ഇസ്തിരി കടക്ക് തീപിടിച്ചു .ലക്ഷങ്ങളുടെ നഷ്ടങ്ങൾ

തിരൂരങ്ങാടി. മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കടയ്ക്ക് തീപിടിച്ചു. ഞാറാഴ്ച രാതി 12 മണിയോടെയാണ് സംഭവം ടറഫിൽ നിന്നും ഫുട്ബോൾ കളി കഴിഞ്ഞ് പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത് ഉടൻ തന്നെ പരിസരവാസികളെ എല്ലാം വിളിച്ചു ഉണർത്തി പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ സ്ഥലത്ത് എത്തിയ പോലീസും പരിസരവാസികളും ചേർന്ന് തീ അണച്ചത്. തൊട്ടടുത്ത് ഫർണിച്ചർ കട ഉണ്ടായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
തീപിടുത്തത്തിൽ ഇസ്തിരി കട പുർണമായും കത്തിനശിച്ചു. ഇതിനകത്ത് ഉണ്ടായിരുന്ന ഏകദേശം 900 ത്തോളം വരുന്ന എല്ലാ ഡ്രസ്സുകളും കത്തി നശിച്ചു. തിരൂരങ്ങാടി, ചെമ്മാട്, എന്നി സ്ഥലങ്ങളിലെ ആളുക്കളുടെ ഡ്രസ്സുകളാണ് കത്തി നശിച്ചിൽലധികവും.
യു.പി. സ്വദേശി സജ്ജയ് ആണ് ഇസ്തിരി കട നടത്തി വരുന്നത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണ് എന്നാണ് നിഗമനം ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.