fbpx

പ്രതിവാര അയൺ ആൻഡ് ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ പ്രോഗ്രാം ആരംഭിച്ചു

കൗമാരപ്രായക്കാരായ 6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇടയിൽ ഉയർന്ന വിളർച്ചയുടെയും സംഭവങ്ങളുടെയും വെല്ലുവിളി നേരിടാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രതിവാര അയൺ ആൻഡ് ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ (WIFS) പ്രോഗ്രാം ആരംഭിച്ചു. IFA സപ്ലിമെന്റേഷന്റെ മേൽനോട്ടത്തിലുള്ള പ്രതിവാര ഉൾപ്പെടുത്തലിലൂടെയും ദ്വൈവാർഷിക ഹെൽമിന്തിക് (ആറുമാസത്തിലൊരിക്കൽ വിരശല്യം ഒഴിവാക്കാൻ വേണ്ടി ആൽബൻഡസോൾ ഗുളിക കഴിക്കൽ) നിയന്ത്രണത്തിലൂടെയും കൗമാരക്കാരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ നിലവിലുള്ള അനീമിയ സാഹചര്യത്തോടുള്ള തെളിവ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമാറ്റിക് പ്രതികരണമാണ് WIFS. ദീർഘകാല ലക്ഷ്യം അനീമിയയുടെ ഇന്റർജനറേഷൻ സൈക്കിൾ തകർക്കുക എന്നതാണ്, ഹ്രസ്വകാല നേട്ടങ്ങൾ പോഷകാഹാരം മെച്ചപ്പെടുത്തിയ മനുഷ്യ മൂലധനമാണ്. ഈ പരിപാടി രാജ്യത്തുടനീളം ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നു.2013മുതൽ കേരളത്തിൽ നടപ്പിലാക്കി വരുന്നപ്രതിവാര അയൺ ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ (WIFS) പരിപാടിയുടെ ഒരു ഒറിയന്റേഷൻ നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന തിരൂരങ്ങാടി, പരപ്പനങ്ങാടി, മുനിസിപ്പാലിറ്റി കളിലെയും, വള്ളിക്കുന്ന്, തേഞ്ഞിപ്പാലം, മൂന്നിയൂർ, നന്നമ്പ്ര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും 6 മുതൽ 12 ക്ലാസ്സ് വരെയുള്ള 40 അദ്ധ്യാപകർക്കായി (WIFS നോഡൽ ഓഫീസർ മാർക്കായി) നടത്തിയ പരിശീലനം നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെഅദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ ഉദ്ഘാടനം ചെയ്തു. WIFS (പ്രതിവാര അയൺ ആൻഡ് ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ) പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിൻറെ അനിവാര്യതയെ കുറിച്ചും അദ്ധ്യക്ഷനായ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് വിശദമായി ക്ലാസെടുത്തു. നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ്, തിരൂരങ്ങാടി സെക്ഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഷീനാമോൾ മാത്യു തുടങ്ങിയവർ ആശംസകളർപ്പിച്ചു. അദ്ധ്യാപകരുടെ അനുഭവക്കുറിപ്പുകൾക്കും, വിശദമായ ചർച്ചകൾക്കും ശേഷം പരിശീലനം സമാപിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.വി.പ്രദീപ് കുമാർ നേതൃത്വം നൽകിപബ്ലിക്ക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എ.നഫീസ സ്വാഗതവും, പി.ആർ.ഓ/ലൈസൻ ഓഫീസർ ധനയൻ.കെ നന്ദിയും പറഞ്ഞു.