*വ്യാജ കേസുകൾ കെട്ടിച്ചമക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

*മലപ്പുറം : നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് വഹ്ദത്തെ ഇസ്ലാമി സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു. പാനായിക്കുളം കേസിൽ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയവർക്ക് വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നൽകിയ സ്വീകരണ സമ്മേളനമാണ് പ്രമേയം പാസാക്കിയത്.കുന്നുമ്മൽ വ്യാപാരഭവനിൽ ചേർന്ന സമ്മേളനം വഹ്ദത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷൻ ഡോ. പി.എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പി.ജലാലുദ്ദീൻ ആധ്യക്ഷം വഹിച്ചു.മൈനോരിറ്റി റൈറ്റ്സ് വാച്ച് സംസ്ഥാന സെക്രട്ടറി എ എം നദ് വി എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ.വീരാൻ കുട്ടി, കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട റാസിഖ് റഹീം, നിസാമുദ്ദീൻ പാനായിക്കുളം, ഷമ്മാസ് എന്നിവർ സംസാരിച്ചു.സലാം കൂട്ടിലങ്ങാടി സ്വാഗതവും സി.പി സുബൈർ നന്ദിയും പറഞ്ഞു.