ഐഎൻടിയുസി താനൂർ നിയോജക മണ്ഡലം സമ്മേളനവും ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ടുമാരുടെ താനാരോഹണ ചടങ്ങും താനൂർ തയ്യാല റോഡ് വ്യാപാരഭവനിൽ സംഘടിപ്പിച്ചു

ഐഎൻടിയുസി താനൂർ നിയോജക മണ്ഡലം സമ്മേളനവും ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ടുമാരുടെ താനാരോഹണ ചടങ്ങും താനൂർ തയ്യാല റോഡ് വ്യാപാരഭവനിൽ നടന്നു. സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് വി.പി.ഫിറോസ് ഉദ്ഘാടനം നടത്തി. ഐഎൻടിയുസി താനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് കുഞ്ഞാവ തടത്തിൽ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പചേരി മുഖ്യ പ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി മൂസ പരനേക്കാട്, കോൺഗ്രസ് താനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ഹനീഫ മാസ്റ്റർ, YP ലത്തീഫ്, താനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് VP ശശികുമാർ, താനാളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ, നിറമരുതൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് K.റസാക്ക്, DCC മെമ്പർമാരായ N. ഹുസൈൻ, C. ജയശങ്കർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ട്രഷറർ അഷറഫ് മാമച്ചൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ടുമാരായ സുബൈർ താനാളൂർ, മോഹനൻ നിറമരുതൂർ, അബൂബക്കർ ഒഴൂർ, നാസർ പൊന്മുണ്ടം എന്നിവർ ആശംസ പ്രസംഗം നടത്തി. ഐഎൻടിയുസി താനൂർ മണ്ഡലം പ്രസിഡണ്ട് യൂനുസ് സ്വാഗതവും കുഞ്ഞുവാവ ചെറിയ മുണ്ടം നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇