അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആചരിച്ചു

തിരൂരങ്ങടി :അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് (ജനുവരി 24) ‘കേരളത്തിലെ വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ അവസരങ്ങളും വെല്ലുവിളികളും ‘ എന്ന വിഷയത്തോടനുബന്ധിച്ച്പി. എസ്. എം. ഒ കോളേജ് എൻ. എസ്. എസ്. യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചു.പ്രസ്തുത പരിപാടി എൻ. എസ്. എസ്. വോളന്റീർ ഫിദ പി. ഒ സ്വാഗതം പറയുകയും എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ Dr. ഷബീർ വി. പി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പരിപാടിയുടെ ഉത്ഘാടനം പ്രിൻസിപ്പൽ Dr.അസീസ്. കെ നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അലി അക്ഷദ്. എം. ഫിസികൽ എഡ്യൂക്കേഷൻ H. O. D അനീസ് അഹമ്മദ് ഇ.കെ എന്നിവർ പരിപാടിക് ആശംസകൾ നേർന്നു. ‘കേരളത്തിലെ വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ അവസരങ്ങളും വെല്ലുവിളികളും ‘എന്ന വിഷയവുമായി ബന്ധപ്പെട്ട സെമിനാർ ഇക്കണോമിക്സ് H. O. DDr. ഷിബ്നു. എസ്. എൻഎസ് എസ് വോളന്റീർസ് ന് നൽകി; ഊർജസ്വലതയോടെയുള്ള സെമിനാർ അവതരണം വോളന്റീർസ് ന് ഉപയോഗപ്പെടുന്നതും അവരുടെ സംശയങ്ങൾക്കുള്ള മറുപടിയുമായിരുന്നു.എൻ എസ് എസ് സെക്രട്ടറി ബാസിത് പ്രോഗ്രാമിന് നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇