ബാബരിയും, ഗാന്ധിജിയും ഇന്ത്യ നിലനിൽക്കുന്ന കാലമത്രയും ഓർമ്മിക്കപ്പെടും;ഐ.എൻ.എൽ

തിരൂർ,ആർ.എസ്.എസ് ഭീകരർ കൊന്ന മഹാത്മാഗാന്ധിയും,സംഘ്പരിവാർ ക്രിമിനലുകൾ തകർത്ത ബാബരി മസ്ജിദും ഇന്ത്യ നിലനിൽക്കുന്ന കാലമത്രയും രാജ്യത്തെ നല്ലവരായ മനുഷ്യർ ഓർമ്മിക്കപ്പെടും.ബാബരിയോടൊപ്പം തകർന്നത് രാജ്യത്തിൻ്റെ മതേതരമൂല്യങ്ങൾ മാത്രമല്ല, ഭരണഘടനയും നിയമസംഹിതയും കൂടിയാണെന്നതാണ്ഡിസംമ്പർ ആറിൻ്റെസമകാലിക പ്രസക്തി.രാമക്ഷേത്ര നിർമ്മാണത്തിൻ്റെ ചാമ്പ്യൻമാരാകാൻ സംഘ്പരിവാറിനോട്മത്സരിക്കുന്ന കോൺഗ്രസ്സിനെയാണ്രാജ്യം എക്കാലവും കണ്ടിട്ടുള്ളതെന്നും ഇന്നും അതിനൊരു മാറ്റമില്ലെന്നതാണ്ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ക്യാംപയിനിലടക്കം പ്രകടമായതെന്നും ഐ.എൻ.എൽ ബാബരി സംഗമം.ഡിസംമ്പർ ആറിന് ബാബരി ദിനത്തിൽമലപ്പുറം ജില്ല കമ്മിറ്റിതിരൂർ ബസ്സ്സ്റ്റാൻ്റ്പരിസരത്ത് സംഘടിപ്പിച്ച “മതഭീകരവാധികൾ മതേതരത്വത്തെ കൊന്ന ദിനം, ബാബരിയുടെ ഓർമ്മകൾക്ക് മരണമില്ലെന്ന ശീർഷകത്തിലായിരുന്നു ഐ.എൻ.എൽ പ്രതിഷേധ സായാഹ്നം.സംസ്ഥാന സിക്രട്ടറിഒ.ഒ ശംസു ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് പ്രമേയപ്രഭാഷണം നിർവ്വഹിച്ചു. അബു സ്വാദിഖ് മൗലവി, ബഷീർ ചേളാരി, അലി ഹസ്സൻ, റഫീഖ് മീനടത്തൂർ, സലീം പന്തല്ലൂർ,എന്നിവർ പ്രസംഗിച്ചു.ജില്ല സിക്രട്ടറി റഫീഖ് പെരുന്തല്ലൂർ സ്വാഗതവും സിക്രട്ടറിനാസർ ചെനക്കലങ്ങാടി നന്ദിയും പറഞ്ഞു. മണ്ഡലം നേതാക്കളായ കമ്മുക്കുട്ടി തിരൂർ, മൊയ്തീൻകുട്ടി വൈലത്തൂർ, എ.വി. എം മാണൂർ, അക്ബർ പൊന്നാനി, ഷറഫുട്ടി തിരൂർ എന്നിവർ നേതൃത്വം നൽകി

Comments are closed.