നാട് ഭരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവർ ഐ. എൻ. എൽ

മലപ്പുറം,സ്വാതന്ത്ര്യത്തിൻ്റെ മൂല്യവും പ്രസക്തിയും ഉൾക്കൊള്ളാനുള്ളമാനസിക വികാസമില്ലാത്തവരുടെ നിയന്ത്രണാധികാരത്തിലാണ് രാജ്യം അകപ്പെട്ടിരിക്കുന്നതെന്നും ഇതിൻ്റെ പ്രതിഫലനമാണ് രാജ്യത്തെമ്പാടും ആവർത്തിച്ച് കൊണ്ടിരിക്കുന്നവംശീയതയുടെ മേൽവിലാസം അണിഞ്ഞ നരഹത്യയെന്നുംനോവലിസ്റ്റ് സുഹറ കൂട്ടായി പറഞ്ഞു. സ്വാതന്ത്ര്യ ദിനാചരണ ഭാഗമായി ഐ.എൻ.എൽ സംഘടിപ്പിക്കുന്ന നാനാത്വത്തിൻ്റെ ഉൽസവം പരിപാടിയുടെ ഭാഗമായുള്ള മലപ്പുറം ജില്ലാ തല പരിപാടി മലപ്പുറത്ത് ഉൽഘാടനം ചെയ്യുകയായിരുന്ന അവർ. ഐ.എൻ.എൽ ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി ഒ.ഒ ശംസുപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഐ.എൻ.എൽ സംസ്ഥാന നേതാക്കളായ സലാംകുരിക്കൾ, കുഞ്ഞാവുട്ടി ഖാദർ, എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഷമീർ പയ്യനങ്ങാടി, ബഷീർ ചേളാരി, എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. ജില്ല ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് സ്വാഗതവും മജീദ് ഏടക്കര നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികളുൾപ്പെടെ നിരവധിപേർ അണിനിരന്ന് കലക്ട്രേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രക്ക്ഐ.എൻ.എൽ മലപ്പുറം ജില്ല ഭാരവാഹികളായ ആലി മുഹമ്മദ് ഹാജി,കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ്, പി.പി ഹസ്സൻ ഹാജി, കെ അബ്ദു ലത്തീഫ്,പി.കെ അസീസ്, എ.കെ സിറാജ്, റഫീഖ് പെരുന്തല്ലൂർ, പോഷക സംഘടന നേതാക്കളായ പറാട്ടി കുഞ്ഞാൻ, പി.കെ.കെ കാരത്തൂർ,എന്നിവർനേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇