എയ്ഞ്ചൽ മരിയയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദരിച്ചു

.മുക്കാട്ടുകര: ജമ്മു & കാശ്മീരിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 65 Kg ജൂനിയർ, യൂത്ത് വിഭാഗത്തിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ എയ്ഞ്ചൽ മരിയ മേനാച്ചേരിയെ വീട്ടിൽ വന്നെത്തിയ നിമിഷങ്ങളിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ദേശീയ ഗുസ്തി താരങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഹേളനയിൽ രാജ്യം തലകുനിച്ച് നിൽക്കുന്ന ഈ സമയത്ത് മുക്കാട്ടുകരയിൽ നിന്നും ഉദയം ചെയ്ത കൊച്ചു മിടുക്കിക്ക് എല്ലാ പിന്തുണയും ചടങ്ങിൽ ഉറപ്പു നൽകി. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വനിത നേതാവ് തങ്കമ ടീച്ചർ മെമന്റോ നൽകി ആദരിച്ചു. കെ.ഗോപാലകൃഷ്ണൻ ത്രിവർണ്ണ ഹാരമണിയിക്കുകയും, സണ്ണി വാഴപ്പിള്ളി മധുരവും പങ്കുവച്ചു. അനിൽകുമാർ തെക്കൂട്ട്, വിൽബിൻ വിൽസൻ, സണ്ണി രാജൻ, നിധിൻ ജോസ്, സജീവ്.ടി.സണ്ണി, കെ.എച്ച്. ഉദയകുമാർ, തോമസ് പല്ലൻ, ജോൺ മാത്യു, ജോസ് വൈക്കാടൻ, ആന്റണി ഇരുമ്പൻ, ലിന്റോ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.മുക്കാട്ടുകര സ്വദേശി സാജു മേനാച്ചേരിയുടെയും,അജീന സാജുവിന്റെയുംമകളാണ്. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. അന്തർദേശീയ മത്സരം നടക്കുന്നത് ഖസാക്കിസ്ഥാനിലാണ്. അതിനുവേണ്ട ചിലവുകൾക്ക് മികച്ച സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും, വീട്ടുകാരും.സമ്മാനങ്ങൾ നേടിയത്:Junior left silverYouth left silverYouth right silver

Comments are closed.