മൊയ്തീൻ മൂന്നിയൂരും പി.കെ. സലാം മും കോൺഗ്രസ്റ്റ് സേവാദൾ സംസ്ഥാന സെക്രട്ടറിമാർ,


മലപ്പുറം : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ്സ് സേവാദളിന്റെ മലപ്പുറം ജില്ലയിൽ നിന്നു മുള്ള സംസ്ഥാന സെക്രട്ടറിമാരായി മൊയ്തീൻ മൂന്നിയൂരും പി.കെ സലാം മഞ്ചേരിയും നിയമിതരായി.. പി.കെ. സലാം മലപ്പുറം ജില്ലാ ജീഫ് ഓർഗനൈസറായും മൊയ്തീൻ മൂന്നിയൂർ ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ മീഡിയാ കോ: ഓഡിനേറ്റർ, വള്ളിക്കുന്ന് നിയോജക മണ്ഡലം ചീഫ് ഓർഗനൈസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് , നിലവിൽ മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയാണ് , തിരുവനന്തപുരം ഇന്ദിരാ ഭവനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരിയിൽ നിന്നും ഓഡർ ഫോം ഏറ്റ് വാങ്ങി സ്ഥാനമേറ്റു.