സ്ത്രീ സൂപ്പർ ശക്തി സന്ദേശവുമായി മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്ത്രീകൾ പതാക ഉയർത്തി 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

തൃശൂർ.മണിപ്പൂരിൽ ഇതര സമുദായത്തെ കീഴ്പ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് അക്രമകാരികൾ ലൈംഗികാതിക്രമം നടത്തുന്നതെന്നും, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നീ ഭരണഘടന മൂല്യങ്ങളുടെ ലംഘനമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് വിലയിരുത്തുന്ന ഈ അവസരത്തിൽ രാജ്യത്ത് നടക്കുന്ന സ്ത്രീകളോടുള്ള അതിക്രമത്തിൽ ദു:ഖിച്ച് തല താഴ്ത്തുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് മുക്കാട്ടുകരയിൽ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൗൺസിലർ ശ്യാമള മുരളീധരന്റെ അദ്ധ്യക്ഷതയിൽ ദേശീയ സ്കൂൾ പഞ്ചഗുസ്തി മത്സരത്തിലും, വെയിറ്റ് ലിഫ്റ്റിങ്ങിലും വെള്ളി മെഡൽ കരസ്ഥമാക്കിയ ഏയ്ഞ്ചൽ മരിയ മേനാച്ചേരിയും, പി.ദിവ്യയും കൂടി പതാക ഉയർത്തി, മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ജെൻസൻ ജോസ് കാക്കശ്ശേരി, വിൽബിൻ വിൽസൻ, ജോസ് കുന്നപ്പിള്ളി, കെ.കെ.ആന്റോ, നിധിൻ ജോസ്, അന്നം ജെയ്ക്കബ്, സി.ജി.സുബ്രമഹ്ണ്യൻ, വി.എൽ.വർഗ്ഗീസ്, വി.എ.ചന്ദ്രൻ, ബേബി പുലിക്കോട്ടിൽ, സി.ഡി.റാഫി, കെ.ജെ.ജോബി, കെ.കെ.ശശി, ഡിസൻ ഡേവിസ്, സി.ഡി.സെബീഷ്, ഷാജു ചിറയത്ത്, വിപിൻ തിമത്തി, വിഷ്ണു വിജയൻ, കെ.എ.ബാബു എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇