രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം മുക്കാട്ടുകരയിൽ ആചരിച്ചു

മുക്കാട്ടുകര: രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ഭീകര വിരുദ്ധ ദിനമായി മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ ആവോക്കാരൻ ഉദ്ഘാടനം നിർവഹിച്ചു. ജോസ് കുന്നപ്പിള്ളി, വിൽബിൻ വിൽസൻ, അന്നം ജെയ്ക്കബ്, ചന്ദ്രൻ കോച്ചാട്ടിൽ, ബിന്നു ഡയസ്, കെ.ജെ.ജോബി, കെ.എ.ബാബു, ഷാജു ചിറയത്ത്, മഹേഷ്.സി.നായർ, ജോസ് വൈക്കാടൻ, വിൽസൻ എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇