റിസോഴ്‌സ് ഫൈബർ ചോയ്‌സ്’ അവതരിപ്പിച്ച് നെസ്‌ലെ ഇന്ത്യ ഹെൽത്ത് സയൻസ്

കൊച്ചി, ആരോഗ്യമുള്ള ജീവിതം നയിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, നെസ്‌ലെ ഇന്ത്യ, ഗട്ട് ഹെൽത്ത് സൊല്യൂഷനായ റിസോഴ്‌സ് ഫൈബർ ചോയ്‌സ് അവതരിപ്പിച്ചു. മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രീബയോട്ടിക് ഡയറ്ററി ഫൈബറായ പിഎച്ച്ജിജി (പാർശ്യലി ഹൈഡ്രോലൈസ്ഡ് ഗ്വാർ ഗം) യിൽ നിന്നാണ് റിസോഴ്സ് ഫൈബർ ചോയ്സ് ഉൽപ്പാദിപ്പിക്കുന്നത്. പ്രകൃതിദത്തമായി ലഭിക്കുന്ന ഗ്വാർ ഗം ബീൻസിൽ (ഗ്വാർഫലി) നിന്നാണ് പിഎച്ച്ജിജി ലഭിക്കുന്നത്. ശരീരത്തെ ദോഷകരമായി ബാധിക്കാത്തതിനാൽ, ഇത് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു സുരക്ഷിത പരിഹാരമാണ്. കൂടാതെ, നെസ്‌ലെ ഇന്ത്യ ഹെൽത്ത്‌ സയൻസിൽ നിന്നുള്ള ഈ നൂതന പരിഹാരം രോഗപ്രതിരോധ-പോഷകങ്ങളാൽ സമ്പുഷ്ടമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന സിങ്ക്, സെലിനിയം, വിറ്റാമിൻ എ, സി, ഡി എന്നിവയുടെ ദൈനംദിന ആവശ്യങ്ങളുടെ 30% റിസോഴ്സ് ഫൈബർ ചോയ്സ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു.ഇന്ത്യയിൽ ഓരോ 4 വ്യക്തികളിൽ ഒരാൾ കുടൽ സംബന്ധ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് നിലവിലെ കണക്ക്. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ അപര്യാപ്തമായ നാരുകൾ, ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ, നിർജ്ജലീകരണം, സമ്മർദ്ദം, കൊഴുപ്പുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം എന്നിവയാണ്. സസ്യങ്ങളിൽ നിന്നാണ് റിസോഴ്‌സ് ഫൈബർ ചോയ്‌സിൽ അടങ്ങിയിട്ടുള്ള പിഎച്ച്ജിജി ലഭിക്കുന്നത്. ഇത് കുടലിന്റെ ആരോഗ്യ പരിപാലനത്തിന് അനുയോജ്യമാക്കുന്നു.മലബന്ധത്തിനു നിലവിലുള്ള പരിഹാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച സെൻസറിയൽ പാരാമീറ്ററുകൾ നൽകുന്ന റിസോഴ്സ് ഫൈബർ ചോയ്സ്‌ രുചിയിലും മണത്തിലും മാറ്റം വരുത്താതെ എല്ലാ തരം ഭക്ഷണത്തിലും ചേർക്കാൻ സാധിക്കും. റിസോഴ്സ് ഫൈബർ ചോയ്സിനെ വിപണിയിൽ ലഭ്യമായ മറ്റ് ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇതാണ്.പോഷകാഹാര ശാസ്ത്രത്തിലെ ആഗോള നേതൃത്വമെന്ന നിലയിൽ നെസ്‌ലെ ഇന്ത്യ ഹെൽത്ത്‌ സയൻസ്, പോഷകാഹാരവുമായി ബന്ധപ്പെട്ട വിടവുകൾ നികത്തുകയും ആരോഗ്യമുള്ള ഒരു ഭാവിക്കായി നൂതന ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. മലബന്ധം പരിഹരിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ ആവശ്യമേറെയാണ്. വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, റിസോഴ്‌സ് ഫൈബർ ചോയ്‌സ് ഫലപ്രദവും സൗമ്യവുമായ പരിഹാരങ്ങൾക്കായുള്ള ആവശ്യകതയുടെ വിടവ് പരിഹരിക്കുന്നു. ഇത് രോഗപ്രതിരോധ പോഷകങ്ങളാൽ സമ്പന്നമാണ്, മാത്രമല്ല വിപണിയിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായ രുചിയിലും ലഭ്യമാണ്. രുചിയിലോ ഘടനയിലോ മാറ്റമില്ലാതെ പാൽ, ജ്യൂസ് അല്ലെങ്കിൽ തൈര് എന്നിവയിൽ റിസോഴ്സ് ഫൈബർ ചോയ്സ് ഉപയോഗിക്കാൻ സാധിക്കും.ഈ സംരംഭത്തിലൂടെ, ആരോഗ്യമുള്ള ജീവിതങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വളർത്തുകയാണ്” എന്ന് നെസ്‌ലെ ഇന്ത്യ ഹെൽത്ത്‌ സയൻസ് ഹെഡ് മാൻസി ഖന്ന പറഞ്ഞു.പോഷകാഹാര ശാസ്ത്രത്തിൽ ആഗോളത്തലത്തിൽ നേതൃത്വം വഹിക്കുന്ന നെസ്‌ലെ ഹെൽത്ത്‌ സയൻസ്, ഉപഭോക്താക്കൾ, രോഗികൾ, ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യ സുരക്ഷ പങ്കാളികൾ എന്നിവരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിൽ പോഷകാഹാരത്തിന്റെ ചികിത്സാപരമായ പങ്ക് ഉയർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിസോഴ്സ് ഹൈ പ്രോട്ടീൻ, ഒപ്ടിഫാസ്റ് ആൻഡ് റിസോഴ്സ് ഡയബെറ്റിക്, പേപ്റ്റമെൻ, തിക്കൺ അപ്പ്‌ ക്ലിയർ, റിസോഴ്സ് റിനൽ, റിസോഴ്സ് ഡയാലിസിസ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. ആരോഗ്യപ്രവർത്തകർക്ക് ബോധവൽക്കരണത്തിനും വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിലുടനീളമുള്ള ആരോഗ്യ സംരക്ഷണ ക്ലിനിക്കൽ വിദഗ്ധരുടെ ഒരു സംഘവുമുണ്ട്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇