താനൂർ ബോട്ട് ദുരന്തത്തിൽ ആരോപണവിധേയരായ മന്ത്രിമാരെ സംരക്ഷിക്കാനുള്ള വിഫല ശ്രമമാണ് സ്വതന്ത്ര സി.പി.എം കൗൺസിലർമാർ ചെയ്യുന്നത് നാഗരെസഭ ചെയർമാൻ

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ : നഗരസഭക്കെതിരെ ഇല്ലാത്ത ആരോപണം ഉന്നയിക്കുന്ന സി പി എം സ്വതന്ത്ര കൗൺസിലർമാർ ബോട്ട് ദുരന്തത്തിൽ ആരോപണവിധേയരായ മന്ത്രിമാരെ സംരക്ഷിക്കാനുള്ള വിഫലശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ചെയർമാർ പി പി ഷംസുദ്ദീൻ താനൂരിൽ വാർത്താ സമ്മേനത്തിൽ പറഞ്ഞു

. ഉല്ലാസബോട്ട് സർവീസിന് അനുമതി നൽകാനുള്ള അധികാരം മുനിസിപ്പാലിറ്റിക്ക് ഇല്ല. സർക്കാർ നൽകാത്ത ഒരു അധികാരം പ്രയോഗിക്കാൻ മുനിസിപ്പാലിറ്റിക്ക് കഴിയില്ല .

തുറമുഖ വകുപ്പൂം ഫിഷറീസ് വകുപ്പും, ഉൾനാടൻ ജലഗതാഗത വകുപ്പും ഈ ബോട്ട് സർവ്വീസ് തടയുന്നതിൽ കുറ്റകരമായ അനാസ്ഥ യാണ് ചെയ്തത്. അതിന്റെ വിലയാണ് 22 വിലപ്പെട്ട ജീവനകൾ നഷ്ടമായത് എപ്രിൽ 23 ന് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തിന് എത്തിയ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോടും, താനൂർ എം എൽ എ കൂടിയായ മന്ത്രി വി അബ്ദുറഹിമാനോടും ഈ ബോട്ട് സർവ്വീസിനെതിരെ നാട്ടുകാരൻ പരാതി പറഞ്ഞുവെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ മന്ത്രിമാർ തയ്യാറായില്ല

. പകരം പരാതി പറഞ്ഞ വ്യക്തി യോട് തട്ടിക്കയറുകയാണ് സ്ഥലം എം എൽ എ കൂടിയായ മന്ത്രി വി അബ്ദുറഹിമാൻ ചെയ്തത്. ഒരു രേഖയുമില്ലാത്ത ഇരുപത് പേർക്ക് മത്സ്യബന്ധനം നടത്താവുന്ന ഫൈബർഗ്ലാസ് വള്ളം പൊന്നാനി പാലപ്പെട്ടിയിൽ നിന്നും തീരദേശത്തെ പ്രമുഖ സി.പി.എം. നേതാവും മന്ത്രിയുടെ അടുത്ത അടുപ്പക്കാരനു മായ വ്യക്തിയാണ് നാസറിന് വേണ്ടി കൊണ്ടുവന്നത്. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാതെ ഇത്തരം മത്സ്യബന്ധന ബോട്ട് ഉല്ലാസ യാത്രക്ക് സജ്ജമാക്കുമ്പോൾ ബോട്ടിന് ഒരു രേഖയുമില്ലെന്ന് ബന്ധ പെട്ടവർക്ക് എല്ലാം അറിയാം. അത് മറച്ചുവെച്ചുകൊണ്ടാണ് സർവ്വീസ് നടത്തിയത്. അത്തരം കുറ്റകൃത്യം ചെയ്ത ഉന്നതർക്കെതിരെ ശക്തമായി രംഗത്തുവരികയാണ് ജനപ്രതിനിധികൾ എന്ന നിലയിൽ സി പി. എം സ്വതന്ത്രകൗൺസിലർമാർ ചെയ്യേണ്ടത്എന്നാൽ തങ്ങളുടെ ഉത്തരവാദിത്തം മറന്ന് നഗരസഭക്കെതിരെ ഇല്ലാത്ത ആരോപണം ഉന്നയിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

അഴിമുഖത്ത് സ്ഥാപിച്ച അനധികൃത ബോട്ട് ജെട്ടി പൊളിച്ച് നിക്കേണ്ടത് ഫിഷറീസ് വകുപ്പാണ് 2020-ലെ ആക്ട് പ്രകാരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനെ ക്കുറിച്ചാണ് പറയുന്നത്. യാനങ്ങൾക്ക് നഗരസഭ ലൈസൻസ് നൽകുന്നതിനെക്കുറിച്ച് അതിനകത്ത് പറയുന്നില്ല. 2021 ലെ കേന്ദ്ര ആക്ട് വന്നിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. നിയമവിദഗ്ധരോ നിയമ പരിജ്ഞാ നമുള്ള ഉന്നതരോ ഇത് നഗരസഭയുടെ അധികാരപരിധിയിൽ ഉള്ളതാണെന്ന് പറഞ്ഞിട്ടില്ല. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ 12-ാം തിയ്യതി സരസയുടെ വാദം മാത്രമാണ് കോടതി കേട്ടത്. കേസ് ജൂൺ 17. ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്

ടൂറിസത്തിന്റെ അധികാരമുള്ള ജില്ലാ കലക്ടർക്കും , മന്ത്രിമാർക്കുമെതിരെ ഒരു പ്രതിഷേധ വാചകം പോലും പറയാത്ത സി. പി. എം. സ്വതന്ത്ര കൗൺസിലർമാർ ഇതുമായി ബന്ധപ്പെട്ട് ഒരു അധികാരവുമില്ലാത്ത നഗരസഭക്ക് അധികാരമുണ്ടെന്ന് പറ യുന്ന സി.പി.എം സ്വതന്ത്ര കൗൺസിലർമാരുടെ ഇത് സംബന്ധിച്ച തങ്ങളുടെ അജ്ഞതയാണ് പ്രകടമാക്കുന്നത്

. സി.പി.എം ഏരിയാ സെന്റർ അംഗമായ അനിൽകുമാർ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്ന് പറയുന്നത് തമാശയാണ്. ബോട്ട് സർവ്വീസ് നിറുത്തിവെച്ചപ്പോൾ അഴിമുഖത്ത് എത്തി ഉദ്യോഗസ്ഥർക്കെതി കയർക്കുകയാണ് അനിൽകുമാർ ചെയ്തത്. ജെട്ടി നിർമ്മിക്കാൻ തെങ്ങ് വാങ്ങിയത് ഏരിയസെന്റർ അംഗമാണ് ഇദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ഒരു അനധികൃത ബോട്ട് സർവ്വീസിനെതിരെ താനൂർ നരസഭയിലെ സി.പി.എം സ്വതന്ത്ര കൗൺസിലർമാർ ഏതെങ്കിലും കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുണ്ടോ എന്ന് അവർ വ്യക്തമാക്കണം. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കുകയും നിയമലംഘനത്തിന് കൂട്ടു നിൽക്കുകയുമാണ് സി പി എം കൗൺസിലർമാർ ചെയ്തതെന്നുംp ചെയർമാൻ ആരോപിച്ചുവാർത്തസമ്മേളനത്തിൽ വൈ. ചെയർപേഴ്സൺ സി കെ സുബൈദ., സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ എം ബഷീർ, കെ പി അലി അക്ബർ, കെ ജയപ്രകാശ്, കൗൺസിലർ നിസ്സാമുദ്ദീൻ എന്നിവർ പങ്കെടുത്തു..