സ്വാതന്ത്ര്യദിനാഘോഷവും, പ്ലാസ്റ്റിക്ക് ശേഖരണ പ്രചാരണവും നടത്തി

തിരുരങ്ങാടി ; ചെറുമുക്ക് വിസ്‌മയ ക്ലബ്ബിൻ്റെ കീഴിൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷവും, ഈ മാസം നടക്കുന്ന ക്ലബ് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ക്ലബ്ബും വിസ്മയ നഗറും ഉൾപ്പെടുന്ന പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കുകയാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു . ആഗസ്ത് പതിനഞ്ചു മുതൽ 27 വരെ പ്ലാസ്റ്റിക് മുക്ത വിസ്മയ നഗർ പരിസരത്തെ മുഴുവൻ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് കവറുകൾ ശേഖരിക്കുന്നതിൻ്റെ ഉദ്‌ഘാടനം ക്ലബിൻ്റെ മുതിർന്ന അംഗങ്ങളും കമ്മറ്റി ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. സമീപത്തെ അംഗൻവാടി കുട്ടികളെയും ഉൾപ്പെടുത്തിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് മുതിർന്ന ക്ലബ്ബ് ഭാരവാഹികളും കമ്മറ്റി ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇