*കേരളത്തില്‍ ജൂൺ ഏഴ് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്*

പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിൽ സർവീസ്’ നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇