*താനൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവം; രണ്ട് സ്കൂൾ വിദ്യാർഥികൾ അറസ്റ്റിലായി

; കുട്ടികൾ കുറ്റം സമ്മതിച്ചു..!*വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ അറസ്റ്റിലായി. താനൂരിന് സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിരുന്നു. ഷൊർണൂരിൽ എത്തിയപ്പോൾ പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. ഈ സംഭവത്തിൽ ആർ പി എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഷൊർണൂർ റെയിൽവേ സംരക്ഷണ സേന കമാൻഡറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ വിദ്യാർത്ഥികളെ സ്കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ട്രെയിനിന് കല്ലെറിഞ്ഞതായി കുട്ടികൾ സമ്മതിച്ചു. എന്തിനാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.വന്ദേഭാരത് എക്സ്പ്രസിന് നേരെ കഴിഞ്ഞ മാസം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെച്ച്‌ കല്ലേറുണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ കണ്ണൂരിലും കോഴിക്കോട്ടും അറസ്റ്റ് നടന്നിരുന്നു. അതിനിടെയാണ് താനൂരിന് സമീപമുണ്ടായ കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കേ യിൽ

+91 93491 88855