പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ലോഗോ അനാച്ഛാദനവും

താനൂർ നിയോജക മണ്ഡലത്തിലെ താനൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന പരിയാപുരം ഗവൺമെന്റ് എൽ പി.സ്കൂളിനും നിറമരുതൂർ ഗവൺമെന്റ് യു.പി. സ്കൂളിനും വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം8/5/2023 ന് 10 മണിക്കും, 11 മണിക്കും ബഹു. കായിക, ന്യൂനപക്ഷ ക്ഷേമ വഖഫ്, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി ശ്രീ.വി. അബ്ദുറഹിമാൻ നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ 2020 – 21 ലെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഓരോ കോടി രൂപ ചെലവഴിച്ചാണ് ഈ സ്കൂളുകളുടെ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പരിയാപുരം സ്കൂൾ ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ ശ്രീ. പി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.നിറമരുതൂർ യു.പി. സ്കൂൾ കെട്ടിട ഉദ്ഘാടനത്തോടൊപ്പം ജൂഡോക്കോ – കേരള സർക്കാർ സൗജന്യമായി നൽകുന്ന ജൂഡോ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്യും. .ചടങ്ങിൽ നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. ഇസ്മായിൽ അധ്യക്ഷനാവും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]