സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. സ്വിച്ച് ഓൺ ചെയ്ത് നിർവഹിച്ചു .

താനൂർ : ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് താനൂർ മുനിസിപ്പാലിറ്റിയിലെ 16 കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകകൾ ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. സ്വിച്ച് ഓൺ ചെയ്ത് നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ അധ്യക്ഷനായി. പടിഞ്ഞാറെ കുന്നുംപുറം, ഓലപ്പീടിക എളാപ്പപ്പടി, എടക്കടപ്പുറം സൗത്ത്, ചിറക്കൽ പള്ളി, ചാപ്പപ്പടി, താനൂർ സർവീസ് സ്റ്റേഷൻ, തെയ്യാല റോഡ് ജംഗ്ഷൻ, പുതിയകടപ്പുറം മൊയ്‌ദീൻ പള്ളി, കാരാട് ജുമാമസ്ജിദ്, ചീരാൻകടപ്പുറം പമ്പ് ഹൗസ്, പനങ്ങാട്ടൂർ വായനശാല, ഹാർബർ തെക്ക് ഭാഗം, വെമ്പാലം പറമ്പ് ബദർ പള്ളി പടിഞ്ഞാറ് ഭാഗം, മരക്കാർ കടപ്പുറം, പന്തക്കപ്പാടം, മോര്യ അത്താണി എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 28 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെവഴിച്ചത്. വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജസ്‌ന ബാനു, സി. കെ. എം ബഷീർ, കെ. പി അലി അക്ബർ, സി. പി ഫാത്തിമ, കെ ജയപ്രകാശ്, കൗൺസിലർമാർ, കെ. എൻ. മുത്തുക്കോയ തങ്ങൾ, എംപി അഷറഫ്, സി മുഹമ്മദ്‌ അഷറഫ്, കെ സലാം, കോട്ടിൽ അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.: എം. പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് താനൂർ മുനിസിപ്പാലിറ്റിയിലെ 16 കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. സ്വിച്ച് ഓൺ ചെയ്ത് നിർവഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇