മികവിന്റെ നേർക്കാഴ്ച്ചയൊരുക്കി ഇല പഠന പരിപോഷണ പരിപാടി*

*കാച്ചടി: പി എം എസ് എ എൽ പി സ്കൂളിൽ നടന്ന ഇല – പഠന പരിപോഷണ പരിപാടി ശാസ്ത്ര കളരിയിലൂടെയും ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെയും അനുഭവങ്ങളും അറിവുകളും പങ്കു വെച്ച് സമാപിച്ചു. കുഞ്ഞു ശാസ്ത്രജ്ഞർ ഒരുക്കിയ ശാസ്ത്ര പ്രദർശന സ്റ്റാളും കുട്ടികളുടെ വരകളിൽ തെളിഞ്ഞ ഇന്ത്യൻ സംസ്ഥാനങ്ങളും മികവിന്റെ നേർക്കാഴ്ച്ചയൊരുക്കി. പരിപാടിയുടെ ഉദ്ഘാടനം BPC , B R C പരപ്പനങ്ങാടി ശ്രീ. സുരേന്ദ്രൻ സർ പരീക്ഷണാവതരണത്തിലൂടെ നിർവ്വഹിച്ചു.പരീക്ഷണ കളരിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടൻ നിർവ്വഹിച്ചു. രാജേഷ് മാസ്റ്റർ ശാസ്ത്രാവതരണ ക്ലാസ് നിർവഹിച്ചു. BRC പ്രതിനിധി റിയോൺ ആന്റണി, സ്കൂൾ ലീഡർ റസീസും ആശംസകളർപ്പിച്ചു സംസാരിച്ചു. ഷൈനി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക കെ കദിയുമ്മ ടീച്ചർ സ്വാഗതവും ലജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇