P. K. V. S ന്റെ ഏഴാമത്തെ സേഫ്റ്റി മിറർ ഉദ്ഘാടനം ചെയ്തു.

മൂന്നിയൂർ:പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയുടെ ( PK VS)നേത്രത്വത്തിൽ ലക്കിസ്റ്റാർ ക്ലബ്ബിന്റെ സഹകരണത്തോടെ പാറക്കടവ് – കളത്തിങ്ങൽ പാറ റോഡിലെ അപകടകരമായ വളവിൽ സ്ഥാപിക്കുന്ന ട്രാഫിക് സേഫ്റ്റി മിറർ ഉൽഘാടനം ചെയ്തു. പാറക്കടവ് എട്ട് കള്ളി വളവിൽ സ്ഥാപിച്ച ഏഴാമത്തെ മിറർ കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ: വി.പി.സക്കീർ ഹുസൈനാണ് ഉൽഘാടനം ചെയ്തത്.കളത്തിങ്ങൽ പാറ ദാറുത്തർ ബിയ സ്പോൺസർ ചെയ്തതാണ് ഈ സേഫ്റ്റി മിറർ . ചടങ്ങിൽ P. K. V. S. ചെയർമാൻ വി.പി. ചെറീദ്, ജനറൽ കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ,രക്ഷാധികാരികളായ കൊറ്റിയിൽ ബാവ, വളപ്പിൽ കുഞ്ഞ, പി.കെ. വി. എസ്. ഭാരവാഹികളായ വി.പി. കമ്മുക്കുട്ടി, കെ.ടി. ജാഫർ, സി.എം. ചെറീദ്, കല്ലാക്കൻ കുഞ്ഞ, കൊല്ലഞ്ചേരി അഹമ്മദ് കോയ , സി.എം. അബൂബക്കർ, കെ.എം. ഹനീഫ, സി.എം. അവറാൻ, മൊയ്തീൻ. വി.പി. ഫൈസൽ, ജംഷീർ, നൗഫൽ ബാബു, സിംഷാദ് ഫാളിലി ദാറുത്തർ ബിയ തുടങ്ങിയവർ സംബന്ധിച്ചു. റിപ്പോർട്ട് അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇