ആരോഗ്യ രംഗത്ത് കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനും അഷ്ടാംഗം മെഡിക്കല്‍ കോളേജും കൂട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ധാരണ പത്രകൈമാറ്റ ചടങ്ങ് സംഘടിപ്പിച്ചു

തിരൂർ: *കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനും അഷ്ടാംഗം മെഡിക്കല്‍ കോളേജും ആരോഗ്യ രംഗത്ത് കൈകോര്‍ക്കുന്നു*മലപ്പുറം; കേരളത്തിലെ റെസിഡന്റ്‌സ് അസോസിയേഷന്‍ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനും മധ്യകേരളത്തിലെ പ്രശസ്ത ആയുര്‍വേദിക് മെഡിക്കല്‍ കോളേജ് ആയ പട്ടാമ്പി വാവന്നൂര്‍ അഷ്ടാംഗം മെഡിക്കല്‍ കോളേജും ആരോഗ്യ രംഗത്ത് കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ചികില്‍സാ ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തിലാണ് ഈ കൂട്ടായ പ്രവത്തനം നടത്താന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.അസോസിയേഷന്റെ കീഴില്‍ ഇവിടെയെത്തുന്ന രോഗികള്‍ക്ക് 25 ശതമാനം ചികില്‍സാ ചെലവില്‍ ഇളവ് ലഭിക്കും. കൂടാതെ സംസ്ഥാനത്തുടനീളം ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ധരണയായി.ഇത് സംബന്ധിച്ച ധാരണാ പത്ര കൈമാറ്റ ചടങ്ങില്‍ അഷ്ടാംഗം മാനേജിംഗ് ട്രസ്റ്റി കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി , സെക്രട്ടറി ഉണ്ണി മങ്ങാട്ട് , മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് കുമാര്‍ ,മാനേജര്‍ സുബിന്‍ , അസോസിയേഷന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പുതുക്കുടി മുരളി, ജില്ലാ പ്രസിഡന്റ് നൗഷാദ് എടവണ്ണ, വൈസ് പ്രസിഡന്റ് മാരായ കെ കെ റസാഖ് ഹാജി തിരൂര്‍, ബിമല്‍കുമാര്‍ കോട്ടക്കല്‍, എന്നിവര്‍ പങ്കെടുത്തു.ആരോഗ്യ മേഖലയില്‍ റെസിഡന്റ്‌സ് അസോസിയേഷനും അഷ്ടാംഗം മെഡിക്കല്‍ കോളേജുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് അഭിമാനമായി കാണുന്നതായി മെഡിക്കല്‍ കോളേജ് ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ കാണിപ്പയൂര്‍ നാരായണന്‍ വ്യക്തമാക്കി.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855