മൂന്നിയൂരിൽ ഷട്ടർ സ്ഥാപിച്ച തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞു. കർഷകരും നാട്ടുകാരും ആശങ്കയിൽ.


മൂന്നിയൂരിൽ തോടിന് കുറുകെ സ്ഥാപിച്ച ഷട്ടറിന്റെ പാർശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണു.ആയിരക്കണക്കിന് ഏക്കർ കൃഷി നടത്തുന്ന മൂന്നിയൂർ പഞ്ചായത്തിലെ തെക്കെ പാടം മൂഴിക്കൽ തോടിന് കുറുകെ കളത്തിങ്ങൽ പാറയിൽ സ്ഥാപിച്ച ഷട്ടറിന്റെ പാർശ്വഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്.വർഷ കാലത്ത് പുഴയിൽ നിന്നും പാടത്തേക്ക് വെള്ളം കയറുന്നത് തടയാനും വേനൽ കാലത്ത് കൃഷിക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കൽ തോടിന് കുറുകെ നാൽപത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ഷട്ടർ.കാലപഴക്കത്താൽ ദ്രവിച്ച് ജീർണാവസ്ഥയിലായ പഴയ ഷട്ടർ നാട്ടുകാരുടെയും കർഷകരുടെയും ഏറെ നാളത്തെ മുറവിളികൊടുവിൽ ഫ്ളഡ് ഫണ്ട് ഉപയോഗിച്ച് 19 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്ത് പുതിയ ഷട്ടർ സ്ഥാപിച്ചിട്ട് ഒരാഴ്ച മാത്രമെ ആയിട്ടുള്ളു.പുതിയ ഷട്ടർ സ്ഥാപിക്കുമ്പോൾ തന്നെ നാട്ടുകാരും കർഷകരും ഷട്ടറിന്റെ പാർശ്വഭിത്തി കൂടി പുതുക്കി പണിയണമെന്ന് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായിരുന്നു. അധികൃതർ ആരും ഇത് ചെവി കൊള്ളാതെ ഷട്ടർ മാത്രം പുതുക്കി പണിയുകയായിരുന്നു. ഷട്ടറിന്റെ പണി പൂർത്തീകരിച്ച് ഷട്ടർ ഉൽഘാടനത്തിന് തിയ്യതി നിശ്ചയിച്ച് ഉൽഘാടന ഫലകവും സ്ഥാപിച്ച പഞ്ചായത്ത് അധികൃതരോട് ഷട്ടറിന്റ പാർശ്വഭിത്തി കെട്ടാതെ ഉൽഘാടനം നടത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് നാട്ടുകാരും കർഷകരും പ്രഖ്യാപിച്ചതിനെ തുടർന്ന് ഉൽഘാടനം മാറ്റി വെക്കുകയായിരുന്നു. പ്രതിഷേധ സൂചകമായി ക്ലബ്ബുകളുടെ നേത്രത്വത്തിൽ ഷട്ടറിന്റെ സമീപത്ത് കരിങ്കൊടിയും നാട്ടിയിരുന്നു.ഷട്ടറിന്റെ പാർശ്വഭിത്തി തകർന്ന് മണ്ണും വലിയ കരിങ്കല്ലുകളും ഷട്ടറിന്റെ അടിയിൽ വീണതോടെ മഴ പെയ്ത് തോട്ടിലൂടെ ഒഴുകി വരുന്ന മണ്ണും ചെളിയും മറ്റ് വസ്തുക്കളും ഷട്ടറിന്റെ താഴെ അടിഞ്ഞ് കൂടുന്നതിനാൽ ഷട്ടർ ഉയർത്താനും താഴ്ത്താനും കഴിയാത്ത അവസ്ഥയിലാവും. ഇത് മൂലം മഴ ശക്തിപ്രാപിച്ച് കടലൂണ്ടി പുഴയിൽ ജലവിതാനം ഉയർന്ന് തെക്കെപാടത്തേക്ക് വേഗത്തിൽ കുത്തിയൊഴുകുകയും നൂറുകണക്കിന് വീട്ടുകാരും കൃഷിയും വെള്ളത്തിനടിയിലാവുകയും ചെയ്യും.കഴിഞ്ഞ രണ്ട് പ്രളയത്തിന് ശേഷം മൂഴിക്കൽ തോട് സൈഡ് കെട്ടി തോടിൽ നിറഞ്ഞ് നിൽക്കുന്ന മണ്ണും ചെളിയും വാരണമെന്നും വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ വളർന്ന് നിൽക്കുന്ന കുറ്റി കാടുകളും മരച്ചില്ലകളും വെട്ടി തോട് സംരക്ഷിക്കണമെന്നും കർഷകരും നാട്ടുകാരും നിരവധി തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ട് വന്നിട്ടും ഇന്നേവരെ അധികൃതർ ചെവി കൊണ്ടിട്ടില്ല. തോടിന്റെ കരഭാഗം ഇടിഞ്ഞ് വീഴുന്നത് തൊട്ടടുത്ത് താമസിക്കുന്ന നിരവധി വീടുകൾക്കും ഭീഷണിയാണ്. ഇനിയും അധികൃതർ കണ്ണ് തുറന്നില്ലെങ്കിൽ വലിയൊരു ദുരന്തം ഇവിടെ സംഭവിക്കുമെന്ന് പ്രദേശത്തുകാർ പറയുന്നു. അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭത്തിന്റെ മാർഗ്ഗം സ്വീകരിക്കുമെന്ന് പ്രദേശത്തെ കർഷക – ബഹുജന സംഘടനകൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.അഷ്റഫ് കളത്തിങ്ങൽ പാറ97446633 66
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇