മൂന്നിയൂരിൽ പി.കെ. വി.എസ്. ആഭിമുഖ്യത്തിൽ പ്രതിഭാദരം ഇന്ന്.

മൂന്നിയൂർ: പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയുടെ ( PKVS) ആഭിമുഖ്യത്തിൽ വിത്യസ്ഥ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ഇന്ന് (തിങ്കളാഴ്ച )ആദരിക്കുന്നു. ഇക്കഴിഞ്ഞ സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സിൽ അണ്ടർ 20 വിഭാഗത്തിൽ 110 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണം നേടിയ റാഹിൽ സക്കീർ വി.പി, സീനിയർ മിനി ഫുട്ബോൾ നാഷണൽ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷാനിദ് ബാലേരി, കർണാടക മാണ്ഡ്യ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമംഗം മനാഫിൽ. വി.പി, കൊല്ലം ടി.കെ. എം. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടിയ അഭിരാം. കെ, മൂന്നിയൂർ പഞ്ചായത്ത് കേരളോൽസവത്തിൽ വിവിധ മൽസരങ്ങളിൽ വിജയിച്ച കായിക താരങ്ങൾ, വെളിമുക്ക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വി.പി. അഹമ്മദ് കുട്ടി എന്നിവരെയാണ് ആദരിക്കുന്നത്.കളത്തിങ്ങൽ പാറ M. A. K. ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ. ഉൽഘാടനം ചെയ്യും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. സുഹ്റാബി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ: വി.പി. സക്കീർ ഹുസൈൻ, തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ , ബ്ലോക്ക് – പഞ്ചായത്ത് മെമ്പർമാരായ സ്റ്റാർ മുഹമ്മദ്, സി.ടി. അയ്യപ്പൻ, മണമ്മൽ ശംസുദ്ധീൻ, എൻ. എം. റഫീഖ് തുടങ്ങിയവർ സംബന്ധിക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇