ഐ.വി. ദാസ് അനുസ്മരണവും നായനാർ മെമ്മോറിയൽ എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ വായനശാലാ സന്ദർശനവും. നടത്തി

താനൂർകെ.പുരം ജനകീയ വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തോടനുദ്ധിച്ച് ഐ.വി. ദാസ് അനുസ്മരണം നടത്തി. പരിപാടിയോടനുബദ്ധിച്ച് പട്ടർപറമ്പ്എൻ.എം.എൽ.പി.സ്കൂൾ കുട്ടികൾ വായനശാലയിൽ സന്ദർശനം നടത്തി. പരിപാടി , വായനയിലൂടെയും ചിത്രരചനയിലൂടെയുംഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റിക്കാർസ് എന്നിവയിൽ ഇടം നേടുകയും കൂടാതെ ഈ വർഷത്തെ കേരള സംസ്ഥാന ഉജ്ജ്വല ബാല്യ പുരസ്ക്കാരം നേടുകയും ചെയ്ത ആറാം ക്ലാസ്സ് വിദ്യാർത്ഥിനി എസ്.എൻ. ദക്ഷിണ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ സുബിൻ മാസ്റ്റർ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഇ.വി.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി കെ.ശിവദാസ് സ്വാഗതം പറഞ്ഞു. വായനയുടെ ലോകത്തെ അനുഭവങ്ങളെ കുറിച്ച് ദക്ഷിണ കുട്ടികളുമായി സംവദിച്ചു. വായനശാല പ്രവർത്തനത്തെ കുറിച്ച് കുട്ടികൾക്കുള്ള സംശയങ്ങൾക്ക് സെക്രട്ടറി മറുപടി നല്കി. വായനശാലയിൽ എത്തിയ കുട്ടികളെ വായനശാലാ പ്രവർത്തകർ മധുരം നല്കി സ്വീകരിച്ചു. സുനീറ ടീച്ചർ നന്ദി രേഖപ്പെടുത്തി. സോമൻ മുളമുക്കിൽ, കെ. പ്രതീഷ്, സന്തോഷ് കൂനേരി, സുകുമാരൻ തലക്കാട്, കെ.ഷാജി, കെ. ബിന്ദു എന്നിവർ നേതൃത്വം നല്കി.

Comments are closed.