മൂന്നിയൂരിൽ നിന്നും കാണാതായ ഭർത്യമതിയും കാമുകനും പോലീസ് സ്റ്റേഷനിൽ ഹാജരായി

.തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവിലെ ഭർത്യ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ച കാണാതായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന ( 23 ) യും കാമുകൻ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും( 27) തിരൂരങ്ങാടി പോലീസിൽ ഹാജരായി. ഭർത്താവിന്റെ പാറക്കടവിലെ വീട്ടിൽ നിന്നാണ് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭർത്താവിന്റെ വീട്ടിൽ വന്നത്. സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവർ പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇൻസ്‌റ്റംഗ്രാം വഴിയാണ് ഇവർ പരിചയത്തിലായത് . മെഡിക്കൽ പരിശോധന നടത്തി നടത്തിയ ഇവരെ കോടതിയിൽ ഹാജരാക്കും.അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇