ഫുട്ബോൾ പരിശീലന ട്രയൽസിന് എത്തിയത് നൂറുകണക്കിന് കുട്ടികൾ
താനുർ :താനാളൂർ ഫുട്ബോൾ അക്കാദമി താനാളൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായിനടന്ന ട്രയൽസിൽനുറ് കണക്കിന് കുട്ടികൾ പങ്കെടുത്തു.10 വയസിനും 16 വയസിനുംഇടയിൽ പ്രായമുള്ളകുട്ടികൾക്കായാണ്അകാഡമി പരിശിലനം നൽകുനത് . പ്രായത്തിനനുസരിച്ച്5 കാറ്റഗറിയായി തിരിച്ച് ഒരോ വിഭാഗത്തിലും 30 പേരെ തെരഞ്ഞെടുത്ത് 150പേർക്കാണ് പരിശീലനം നൽകുന്നത്.ഇതിനാണ് തിരുർ താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ എത്തി ചേർന്നത്.5 വർഷം മുമ്പ് ആരംഭിച്ച താനാളൂർ ഫുട്ബോൾ അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ നിലവിൽ സ്കൂൾ, കോളെജ് ടീമുകളിലുംപ്രൊപഷണൽ ക്ലബ്ബ്യ കളിലും കളിക്കുന്നുണ്ട്.ഇ.എം.എസ് സ്റ്റേഡിയത്തിൽനടന്ന ട്രയൽസ്ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്വി. അബ്ദു റസാഖ്ഉദ്ഘാടനം ചെയ്തു. താനാളൂർഫുട്ബോൾ അകാഡമി പ്രസിഡണ്ട് മുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത്,അകാഡമി സെക്രട്ടറി പി. മുഷ്താഖ്, പരിശീലകരായ കാദർ മിറാനിയ, റഷീദ്, ബാസിത്എന്നിവർ സംസാരിച്ചു.പരിശീലന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനംആഗസ്റ്റ് 20 ന് ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലിൽ മയൂര നിർവഹിക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇



