മനുഷ്യാവകാശ സംഘടന (SF PR) മലപ്പുറം ജില്ലാ കമ്മറ്റി രൂപീകരിച്ചു

.തിരൂരങ്ങാടി: സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് ( SF PR) എന്ന മനുഷ്യാവകാശ സംഘടനക്ക് മലപ്പുറം ജില്ലാ കമ്മറ്റി രൂപീകരിച്ചു. ചെമ്മാട് ചേർന്ന ജില്ലാ കൺവെൺഷൻ സംസ്ഥാന ചെയർമാൻ എം.എം. സഫർ ഉൽഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എ.കെ. ബാവ അദ്ധ്യക്ഷ്യം വഹിച്ചു. എ.കെ. മുസ്ഥഫ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വി.എസ്.. പ്രദീപ്, ജനറൽ സെക്രട്ടറി ഫസൽ ഇബ്രാഹിം, ട്രഷറർ അജിത കുമാരി , വി.പി. മൊയ്തീൻ കുട്ടി,എ. ആർ. നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലിയാഖത്തലി,തിരൂരങ്ങാടി മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി. ഇസ്മായിൽ , റഷീദ് കൊണ്ടാണത്ത്, അഹമ്മദ് കുട്ടി കക്കടവത്ത്, ചെറ്റാലി റസാഖ് ഹാജി, അഷ്റഫ് കളത്തിങ്ങൽ പാറ, എ.കെ. റഹീം, ശബാന ചെമ്മാട്, ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, എം.എ. റഹീം, ചന്ദ്രൻ, ഗഫാർ ഹാജി ചെറുകുളമ്പ് പ്രസംഗിച്ചു. ബഷീർ മമ്പുറം സ്വാഗതവും നൗഷാദ് ബാബു പള്ളിക്കൽ നന്ദിയും പറഞ്ഞു. എ.കെ. ബാവ (പ്രസിഡണ്ട്), മഷീർ മമ്പുറം ( ജനറൽ സെക്രട്ടറി) നൗഷാദ് ബാബു (ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇